Jul 11, 2017
'അമ്മ'യില്‍നിന്നു പുറത്താക്കി; തന്നെ കുടുക്കുകയായിരുന്നുവെന്ന് ദിലീപ്
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിനു അറസ്റ്റിലായ ദിലീപിനെ
താരസംഘടനയായ അമ്മ പുറത്താക്കി. സംഘടനയുടെ ട്രഷറര്‍ സ്ഥാനത്തുനിന്നും
പ്രാഥമിക അംഗത്വത്തില്‍നിന്നുമാണ് ദിലീപിനെ പുറത്താക്കിയിരിക്കുന്നത്.
മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടില്‍ എക്സിക്യുട്ടീവ് കമ്മിറ്റികൂടിയാണ്
നടപടി. ഇടവേള ബാബു, പൃഥ്വിരാജ്, രമ്യാനമ്പീശന്, കലാഭവന്‍ ഷാജോണ്‍
എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. രണ്ടുമക്കളെയും ഒരു പോലെ
സംരക്ഷിക്കുമെന്നു പ്രഖ്യാപിച്ച അമ്മയുടെ നാണക്കേടു മറയ്ക്കാനായി അടിയന്തര
നടപടിയുണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. അതേസമയം, താന്‍
നിരപരാധിയാണെന്നു റിമാന്‍ഡിലായ ദിലീപ് വ്യക്തമാക്കി. അങ്കമാലി
മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ നടനെ പൊലീസ് തിരികെ പൊലീസ്
വാനില്‍ കയറ്റുന്നതിനിടെയായിരുന്നു ഇത്തരത്തിലൊരു പ്രതികരണം. തന്നെ
കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും മാധ്യമങ്ങളോട് ദിലീപ്
പറഞ്ഞു. നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റംവരെ പോകുമെന്നും ദിലീപ്
അറിയിച്ചു