Breaking News

Trending right now:
Description
 
Jan 23, 2013

ഭാരതി എയര്‍ടെല്‍, ഐഡിയ, വോഡാഫോണ്‍ കോള്‍ നിരക്കുകള്‍ ഉയര്‍ത്തി

image രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍, ഐഡിയ, വോഡാഫോണ്‍ എന്നിവര്‍ കോള്‍ നിരക്കുകള്‍ 100 ശതമാനം വരെ ഉയര്‍ത്തി. 

ഡീസല്‍ സബ്‌സിഡി നിര്‍ത്തലാക്കിയതിനെത്തുടര്‍ന്ന്‌ പ്രവര്‍ത്തന ചിലവ്‌ വന്‍തോതില്‍ വര്‍ധിച്ചതാണ്‌ കോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള കാരണമായി കമ്പനികള്‍ പറയുന്നത്‌. എയര്‍ടെലും ഐഡിയയും വോയ്‌സ്‌ കോള്‍ നിരക്കുകള്‍ ഇരട്ടിയാക്കി 
വര്‍ധിപ്പിച്ചതോടൊപ്പം വാലിഡിറ്റി വൗച്ചറിന്റെ കാലാവധിയും കുറച്ചു. എന്നാല്‍ വോഡാഫോണിന്റെ നിരക്കില്‍ വലിയ വര്‍ധനവ്‌ ഉണ്ടാവില്ലെന്നാണ്‌ സൂചന. 

എയര്‍ടെല്‍ മിനിറ്റിന്‌ ഒരു രൂപയില്‍ നിന്നും രണ്ടുരൂപയാക്കി. ഐഡിയ കോള്‍ നിരക്കുകള്‍ സെക്കന്റിന്‌ 1.2 പൈസയില്‍ നിന്നും 2 പൈസയാക്കി. വോഡാഫോണ്‍ കോള്‍നിരക്കുകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിടില്ല. 

മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനത്തിന്‌ വന്‍തോതില്‍ ഡീസല്‍ ഉപയോഗിക്കുന്ന കമ്പനികള്‍ക്ക്‌ സബ്‌സിഡി നല്‍കേണ്ട എന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം 
വന്‍സാമ്പത്തിക ബാധ്യതയാണ്‌ വരുത്തിയിരിക്കുന്നത്‌. ഈ പശ്ചാത്തലത്തില്‍ നിരക്കുവര്‍ധനവല്ലാതെ മറ്റുമാര്‍ഗങ്ങള്‍ ഇല്ലെന്ന്‌ മൊബൈല്‍ സേവനദാതാക്കള്‍ പറഞ്ഞു.