Breaking News

Trending right now:
Description
 
Jul 11, 2017

ചോദ്യം ചെയ്യലിനിടെ ദിലീപ്‌ പൊട്ടിക്കരഞ്ഞു

image നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ദിലീപിനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നതിനിടെ പൊട്ടിക്കരഞ്ഞു. ചോദ്യം ചെയ്യലില്‍ പിടിച്ചുനില്‍ക്കാനാവാതെ ദിലീപ്‌ പൊട്ടിക്കരയുകയും മറ്റൊരുപ്രാവശ്യം ബോധക്ഷയം അഭിനയിക്കുകയും ചെയ്‌തു. ചോദ്യം ചെയ്യലില്‍നിന്നു രക്ഷപ്പെടാനുള്ള അഭിനയമാണിതെന്നു അപ്പോള്‍തന്നെ അന്വേഷണസംഘത്തിന്‌ മനസിലായി. അറസ്‌റ്റ്‌ അനിവാര്യമാണെന്നു അന്വേഷണസംഘം അറിയിച്ചപ്പോഴാണ്‌ പൊട്ടിക്കരഞ്ഞത്‌. അറസ്റ്റ്‌ ഒഴിവാക്കാനാവില്ല എന്നു പറഞ്ഞപ്പോള്‍ തനിക്ക്‌ മകളെയും ബന്ധുക്കളെയും കാണണമെന്നും ദിലീപ്‌ പൊലീസിനോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദിലീപിന്റെ ഈ ആവശ്യങ്ങള്‍ക്ക്‌ പൊലീസ്‌ ചെവികൊടുത്തില്ല. നടിയെ ഉപദ്രവിച്ച കേസില്‍ ഗൂഢാലോചന തെളിയിക്കാനുള്ള കൃത്യമായ തെളിവുകളോടെയാണ്‌ ദിലീപിനെ അറസ്റ്റു ചെയ്‌തതെന്നു ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ വ്യക്തമാക്കി.