Breaking News

Trending right now:
Description
 
Jul 10, 2017

തൃശൂരില്‍ കാര്‍യാത്രികരെ ആക്രമിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ കവര്‍ന്നു

image തൃശൂര്‍ വടക്കാഞ്ചേരിയില്‍ കാര്‍ യാത്രികരെ ആക്രമിച്ച്‌ ബൈക്ക്‌ യാ്‌ത്രികര്‍ സ്വര്‍ണാഭരണങ്ങളും പണവും മൊബൈല്‍ഫോണും കവര്‍ന്നു. പാലക്കാട്‌ കൊപ്പം രാമനാഥപുരം സ്വദേശി വിനോദിനെയും ഭാര്യയേയും കുഞ്ഞിനെയുമാണ്‌ തിങ്കളാഴ്‌ച പുലര്‍ച്ചെ ആക്രമിച്ച്‌ കവര്‍ച്ച നടത്തിയത്‌. നോര്‍ത്ത്‌ പറവൂരിലെ ഭാര്യവീട്ടില്‍നിന്നു പാലക്കാട്ടെ വീട്ടിലേക്ക്‌ പോകുംവഴി വടക്കാഞ്ചേരിയിലെ പാര്‍ളിക്കാട്‌ ജംക്ഷനില്‍ കാര്‍ നിര്‍ത്തിയിട്ടപ്പോഴായിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ടുപേര്‍ ഇരുമ്പുവടിയുമായി വിനോദിനെയും കുടുംബത്തെയും കൊല്ലുമെന്നുഭീഷണിപ്പെടുത്തി. പിന്നീട്‌ വിനോദിന്റെഭാര്യയെ കാറിന്റെ പുറത്ത്‌ എത്തിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ ഊരിവാങ്ങി. വിനോദിന്റെ കൈവശമുണ്ടായിരുന്ന ഫോണും പണം അടങ്ങിയ പഴ്‌സും ബലമായി വാങ്ങി സംഘം രക്ഷപ്പെടുകയായിരുന്നു. അക്രമികള്‍ക്കായി പൊലീസ്‌ അന്വേഷണം ആരംഭിച്ചു.