Breaking News

Trending right now:
Description
 
Jul 10, 2017

മുന്‍ പൊലീസ്‌ മേധാവി ടി.പി സെന്‍കുമാര്‍ ബിജിപിയിലേക്ക്‌?

image മുന്‍ പൊലീസ്‌ മേധാവി ടി.പി.സെന്‍കുമാറിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ബിജെപിയിലേക്ക്‌ ക്ഷണിച്ചു. സെന്‍കുമാറിനെപ്പോലുള്ളവര്‍ പാര്‍ട്ടിലേക്ക്‌ വരുന്നത്‌ പാര്‍ട്ടിയെ കൂടുല്‍ ശക്തിപ്പെടുത്തുമെന്നു അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ സെന്‍കുമാറുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്‌ കൂടിക്കാഴ്‌ച നടത്തി. സെന്‍കുമാറിന്റെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച. അതേസമയം സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നാണ്‌ രമേശ്‌ പിന്നീട്‌ വ്യക്തമാക്കിയത്‌. നിലപാട്‌ വ്യക്തമാക്കേണ്ടത്‌ സെന്‍കുമാറാണെന്നും രമേശ്‌ കൂട്ടിച്ചേര്‍ത്തു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ്‌.ശ്രീധരന്‍പിള്ളയും സെന്‍കുമാറിനെ പാര്‍ട്ടിയിലേക്ക്‌ ക്ഷണിച്ചിരുന്നു. സെന്‍കുമാറിന്‍ ചരിത്രത്തില്‍ സ്ഥാനമുണ്ടെന്നും മറ്റു പ്രമുഖരായ ചിലര്‍ ബിജെപിയിലേക്ക്‌ എത്തുമെന്നും അദ്ദേഹംപറഞ്ഞിരുന്നു.