Breaking News

Trending right now:
Description
 
Jul 10, 2017

ആലപ്പുഴ വൈഎംസിഎ ടേബിള്‍ ടെന്നീസ്‌: റീവ സബ്‌ജൂനിയര്‍ വിജയി

image ആലപ്പുഴ വൈഎംസിഎ ഇ.ജോണ്‍ ഫിലിപ്പോസ്‌ മെമ്മോറിയല്‍ ഓള്‍ കേരള ഓപ്പണ്‍ പ്രൈസ്‌മണി ടേബിള്‍ ടെന്നീസ്‌ ടൂര്‍ണമെന്റ്‌ സബ്‌ ജൂനിയര്‍ ഗേള്‍സ്‌ സിംഗിള്‍സില്‍ റീവ അന്ന മൈക്കിള്‍ (എവൈടിടിഎം ആലപ്പുഴ) വിജയിച്ചു. സെന്റ്‌ മേരീസ്‌ റെസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂള്‍ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌. ഫൈനലില്‍ വയനാടിന്റെ അബീന എം. വിത്സനെയാണ്‌ പരാജയപ്പെടുത്തിയത്‌. സ്‌കോര്‍: 11-8, 10-12, 11-5.

്‌ഫൈനല്‍ മത്സര ഫലങ്ങള്‍: സബ്‌ ജൂനിയര്‍ ബോയ്‌സ്‌ സിംഗിള്‍സ്‌ - അമീര്‍ അഫ്‌താബ്‌, എസ്‌ഡിവിടിടി ആലപ്പുഴ (വിന്നര്‍); എം.ഡി.ഷക്കീല്‍ അഹമ്മദ്‌, ടിടിഎ കോഴിക്കോട്‌-(റണ്ണര്‍അപ്‌) സ്‌കോര്‍: 11-6, 11-7.

സബ്‌ ജൂനിയര്‍ ഗേള്‍സ്‌ സിംഗിള്‍സ്‌ - റീവ അന്ന മൈക്കിള്‍, എവൈടിടിഎം ആലപ്പുഴ (വിന്നര്‍); അബീന എം. വിത്സണ്‍, വയനാട്‌-(റണ്ണര്‍ അപ്‌) സ്‌കോര്‍ 11-8, 10-12, 11-5.

കേഡറ്റ്‌ ബോയ്‌സ്‌ സിംഗിള്‍സ്‌- ജിത്തു ജേക്കബ്‌, എസ്‌ഡിവിടിടി ആലപ്പുഴ (വിന്നര്‍); എം.ഡി.ഷൊയിബ്‌ അക്തര്‍, ടിടിഎ കോഴിക്കോട്‌ (റണ്ണര്‍അപ്‌) സ്‌കോര്‍ 11-6, 11-8

കേഡറ്റ്‌ ഗേള്‍സ്‌ സിംഗിള്‍സ്‌- പ്രണതി പി.നായര്‍, തിരുവനന്തപുരം (വിന്നര്‍); റിതിക മഹേഷ്‌ നായര്‍, ആര്‍എസ്‌ സി കൊച്ചി (റണ്ണര്‍അപ്‌) സ്‌കോര്‍ 11-8, 11-5.

മിനി കേഡറ്റ്‌ ബോയിസ്‌ സിംഗിള്‍സ്‌-എം.ഡി.സമീര്‍, ടിടിഎ കോഴിക്കോട്‌ (വിന്നര്‍); ഗൗരി ശങ്കര്‍ പാലക്കാട്‌ (റണ്ണര്‍അപ്‌) സ്‌കോര്‍ 11-7, 11-7.

മിനി കേഡറ്റ്‌ ഗേള്‍സ്‌ സിംഗിള്‍സ്‌-എഡ്വിന എഡ്വേര്‍ഡ്‌, കൊല്ലം (വിന്നര്‍); എലീന, കെആര്‍പി എംടിടിഎ, എറണാകുളം (റണ്ണര്‍അപ്‌) സ്‌കോര്‍ 8-11, 11-7, 11-7, 11-9.