Breaking News

Trending right now:
Description
 
Jul 09, 2017

ഇറച്ചിക്കോഴി: തിങ്കളാഴ്‌ച മുതല്‍ സമരമെന്ന്‌ വ്യാപാരികള്‍

image ഇറച്ചിക്കോഴി വില കുറയ്‌ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തില്‍ വ്യാപാരികളുമായി ധനമന്ത്രി തോമസ്‌ ഐസക്‌ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ തിങ്കളാഴ്‌ച മുതല്‍ സമരം നടത്താന്‍ തീരുമാനം. വില കുറയ്‌ക്കാനാവില്ലെന്നും തിങ്കളാഴ്‌ച മുതല്‍ കടകള്‍ അടച്ചു പ്രതിഷേധിക്കുമെന്ന്‌ വ്യാപാരികള്‍ പ്രഖ്യാപിച്ചു. അതേസമയം, സര്‍ക്കാര്‍ വിളിച്ചാല്‍ ഇനിയും ചര്‍ച്ചയ്‌ക്കു തയാറാണെന്നും ഇവര്‍ പറയുന്നു. വില കുറയ്‌ക്കാത്ത വ്യാപാരികളുടെ നിലപാട്‌ സര്‍ക്കാരിനോടുള്ള വെല്ലുവിളിയാണെന്നാണ്‌ ധനമന്ത്രിയുടെ പ്രതികരണം. വ്യാപാരികളുമായി വിലപേശലിന്‌ സര്‍ക്കാരിന്‌ ആഗ്രഹമില്ല. 14 ശതമാനം നികുതി കുറച്ചപ്പോള്‍ 40 ശതമാനം വര്‍ധനയാണ്‌ ഉണ്ടായത്‌. ഇതെങ്ങനെ അംഗീകരിക്കും. കേരളത്തില്‍നിന്നുള്ള ചില തല്‍പര കക്ഷികളുടെ താല്‍പര്യമാണ്‌ ഈ സമ്മര്‍ദ്ദത്തിന്‌ പിന്നിലെന്നു മന്ത്രി കുറ്റപ്പെടുത്തി. തിങ്കളാഴ്‌ച മുതല്‍ ഇറച്ചിക്കോഴിയുടെ വില്‍പന കിലോയ്‌ക്ക്‌ 87 രൂപയായിരിക്കുമെന്ന്‌ ധനമന്ത്രി നേരത്തെ അറിയിച്ചിരുന്നു.