Jul 09, 2017
പെട്രോള്‍ പമ്പുകള്‍ ചൊവ്വാഴ്ച അടച്ചിടും
പെട്രോളിയം ഡീലേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍
11ന് സംസ്ഥാന വ്യാപകമായി 24 മണിക്കൂര്‍ പമ്പുകള്‍ അടച്ചിട്ട് സമരം
ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വില
ദിവസേന മാറ്റുന്ന രീതിയില്‍ സുതാര്യത ഉറപ്പാക്കണമെന്നു ആവശ്യപ്പെട്ടാണ്
സമരം. 10ന് അര്‍ധരാത്രി മുതല്‍ 11ന് അര്‍ധരാത്രിവരെയാണ് സമരം. ഇന്നും
നാളെയും ഓയില്‍ കമ്പനികളില്‍നിന്നു ഇന്ധം വാങ്ങില്ലെന്നു ഭാരവാഹികള്‍
വ്യക്തമാക്കി. വിലനിര്‍ണയത്തില്‍ സുതാര്യത ഉറപ്പാക്കുക, കമ്മിഷന്
വര്‍ധിപ്പിക്കുക, ചെറിയ ഡീലര്‍മാര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക
തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. 11ന് എറണാകുളം പമ്പള്ളിനഗറിലെ
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സംസ്ഥാന ഓഫിസിനു മുമ്പില്‍ വായ
മൂടിക്കെട്ടി ധര്‍ണ നടത്തും.