Breaking News

Trending right now:
Description
 
Jul 08, 2017

വ്യാപാരസ്ഥാപനങ്ങള്‍ നാളെ മുതല്‍ പരിശോധിക്കും: മന്ത്രി തോമസ്‌ ഐസക്‌

image ജിഎസ്‌ടി പ്രഖ്യാപിച്ചിട്ടും വിലക്കുറവ്‌ പ്രാബല്യത്തിലാക്കാതെ കൊള്ളലാഭം കൊയ്യുന്ന വ്യാപാരികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി പരിശോധന നടത്തുമെന്നു ധനമന്ത്രി തോമസ്‌ ഐസക്‌. നാളെ മുതലാണ്‌ പരിശോധന. വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കും. പരിശോധന തടയാനുള്ള സമ്മര്‍ദത്തിനു വഴങ്ങില്ലെന്നും മന്ത്രി വ്യക്തമാക്കി. ജിഎസ്‌ടി നടപ്പാക്കുന്നതുവഴി ഒരുലക്ഷം കോടി രൂപയുടെ ഇളവുകളാണ്‌ രാജ്യത്തെ ഉപഭോക്താക്കള്‍ക്ക്‌ ലഭിക്കേണ്ടത്‌. സിവില്‍ സപ്ലൈസ്‌ കോര്‍പറേഷനില്‍ വില്‍ക്കുന്ന സാധനങ്ങള്‍ക്ക്‌ വിലക്കുറവ്‌ നടപ്പാക്കിക്കഴിഞ്ഞു. വിപണിയില്‍ ഇടപെടാനാണ്‌ സര്‍ക്കാര്‍ തീരുമാനം. പരമാവധി വിലയില്‍കൂട്ടിവില്‍ക്കാന്‍ വ്യാപാരികളെ ഒരുകാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി മുന്നറിയിപ്പ്‌ നല്‍കി.