Breaking News

Trending right now:
Description
 
Jul 07, 2017

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ 22 വജ്രങ്ങള്‍ കാണാതായി

image തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ 22 വജ്രങ്ങള്‍ കാണാതായി. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന രണ്ടു മാലകളിലെയും വിഗ്രഹത്തിനു മുകളില്‍ ചൂടുന്ന കുടയിലെയും വജ്രങ്ങളാണ്‌ കാണാതായത്‌. സംഭവത്തില്‍ ക്രൈംബ്രാഞ്ച്‌ അന്വേഷണം ആരംഭിച്ചു. ക്ഷേത്രം മാനേജര്‍ ശ്രീകുമാര്‍ കഴിഞ്ഞ ഓഗസ്‌റ്റില്‍ ഫോര്‍ട്ട്‌ പൊലീസിനു ഇതുസംബന്ധിച്ചു പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്‌ത കേസ്‌ ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. കഴിഞ്ഞമാസം അമിക്കസ്‌ ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എട്ടു വജ്രങ്ങള്‍ കാണാതായെന്നാണ്‌ അറിയിച്ചിരുന്നത്‌.