Breaking News

Trending right now:
Description
 
Jul 07, 2017

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്‌ 19ന്‌ കൊടിയേറും

image ഭരണങ്ങാനത്ത്‌ വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ ഈ മാസം 19ന്‌ തിരുനാളിന്‌ കൊടിയേറും. 28 വരെയാണ്‌ തിരുനാള്‍ ആഘോഷം. 19ന്‌ രാവിലെ 10.45ന്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ കൊടിയേറ്റും. മാര്‍ ജേക്കബ്‌ മുരിക്കന്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നുവരുന്ന ദിവസങ്ങളില്‍ പുനലൂര്‍ ബിഷപ്‌ ഡോ.സെല്‍വിസ്‌റ്റര്‍ പൊന്നുമുത്തന്‍, ഇരിങ്ങാലക്കുട ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടന്‍, തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, കാഞ്ഞിരപ്പള്ളി ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കല്‍, തലശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ ഞരളക്കാട്ട്‌, താമരശേരി ബിഷപ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍, തമിഴ്‌നാട്‌ ശിവഗംഗ ബിഷപ്‌ ജെസുസൈന്‍ മാണിത്യം, മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാബാവ, കോതമംഗലം ബിഷപ്‌ മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്ടത്തില്‍, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ്‌ തറയില്‍ എന്നിവര്‍ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. പ്രധാന തിരുനാള്‍ ദിവസമായ 28നു രാവിലെ നേര്‍ച്ചയപ്പം വെഞ്ചരിക്കും. 10നു കുര്‍ബാനയെ തുടര്‍ന്ന്‌ റാസ. ജപമാല പ്രദക്ഷിണം, മെഴുകുതിരി പ്രദക്ഷിണം എന്നിവയും ഉണ്ടായിരിക്കും. സഹനത്തിന്റെയും എളിമയുടെയും മാതൃകയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആര്‍ഭാടരഹിതമായാണ്‌ ആഘോഷിക്കുന്നത്‌.