Breaking News

Trending right now:
Description
 
Jul 07, 2017

തൊടുപുഴയില്‍ കെഎസ്‌ യു മാര്‍ച്ചിനുനേരെ ലാത്തിചാര്‍ജ്‌; ഇടുക്കിയില്‍ ഹര്‍ത്താല്‍

image സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസം ഇടതുസര്‍ക്കാര്‍ കച്ചവടവല്‍ക്കരിച്ചുവെന്ന്‌ ആരോപിച്ച്‌ കെഎസ്‌ യു ഇടുക്കി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തൊടുപുഴ സിവില്‍ സ്റ്റേഷനിലേക്കു നടത്തിയ മാര്‍ച്ച്‌ പൊലീസ്‌ ലാത്തിച്ചാര്‍ജില്‍ കലാശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇടുക്കിയില്‍ യുഡിഎഫ്‌ വൈകിട്ട്‌ ആറുവരെ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ 12മണിയോടെ ഇന്ദിരാഭവനില്‍നിന്നു ആരംഭിച്ച മാര്‍ച്ച്‌ ഗാന്ധിസ്‌ക്വയറിനു സമീപം പൊലീസ്‌ ബാരിക്കേഡ്‌ ഉപയോഗിച്ച്‌ തടഞ്ഞത്‌ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കെഎസ്‌ യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെ പൊലീസ്‌ ലാത്തിച്ചാര്‍ജ്‌ ആരംഭിച്ചു. ചിതറി ഓടിയെ പ്രവര്‍ത്തകരെ പൊലീസ്‌ പിന്തുടര്‍ന്ന്‌ മര്‍ദ്ദിക്കുകയായിരുന്നു. പൊലീസ്‌ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച്‌ മൂവാറ്റുപുഴ-പുനലൂര്‍ ഹൈവേ ഉപരോധിക്കാന്‍ ശ്രമിച്ച കെഎസ്‌ യു പ്രവര്‍ത്തകരെ പൊലീസ്‌ അറസ്റ്റുചെയ്‌തു നീക്കി. കല്ലേറിലും ലാത്തിച്ചാര്‍ജിലും 25 കെഎസ്‌ യു പ്രവര്‍ത്തകര്‍ക്കും കല്ലേറില്‍ ഡിവൈഎസ്‌പി ഉള്‍പ്പെടെ 10 പൊലീസുകാര്‍ക്കും പരുക്കേറ്റു. സംഭവത്തില്‍ നേതാക്കള്‍ ഉള്‍പ്പെടെ 200 കോണ്‍ഗ്രസ്‌, കെഎസ്‌ യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ്‌ കേസ്‌ എടുത്തു. ജാമ്യമില്ലാ വകുപ്പുകളാണ്‌ ഇവര്‍ക്കെതിരെ പൊലീസ്‌ ചുമത്തിയിരിക്കുന്നത്‌. ആരെയും അറസ്റ്റു ചെയ്‌തിട്ടില്ല.