Breaking News

Trending right now:
Description
 
Jul 06, 2017

മോഹന്‍ലാലിന്റെ മകന്‍ പ്രണവും വെള്ളിത്തിരയിലേക്ക്‌

image മോഹന്‍ലാലിന്റെ മകന്‍ പ്രണവ്‌ സിനിമയില്‍ അരങ്ങേറ്റംകുറിച്ചു. ജിത്തു ജോസഫ്‌ സംവിധാനം ചെയ്യുന്ന ആദി എന്ന സിനിമയിലാണ്‌ പ്രണവ്‌ നായകനായി അഭിനയിക്കുന്നത്‌. ആദിയുടെ പൂജ നടന്നു. മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും മകള്‍ വിസ്‌മയും ഉള്‍പ്പെടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്നാണ്‌ വിളക്കു തെളിയിച്ചത്‌. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നതും ജിത്തു ജോസഫാണ്‌. ആശീര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്‌ ചിത്രം നിര്‍മിക്കുന്നത്‌. ആദി മികച്ച സിനിമയാകുമെന്നാണ്‌ പ്രതീക്ഷയെന്നും ജിത്തുജോസഫിന്റെ സിനിമയിലൂടെ പ്രണവ്‌ നായകനായി എത്തുന്നതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പിന്നീട്‌ പറഞ്ഞു.