Breaking News

Trending right now:
Description
 
Jul 06, 2017

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനി അഞ്ചുദിവസം പൊലീസ്‌ കസ്റ്റഡിയില്‍

image യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കുറ്റത്തിനു ശക്തമായ തെളിവുകള്‍ കണ്ടെത്താനായി മുഖ്യപ്രതി സുനില്‍കുമാറിനെ (പള്‍സര്‍സുനി) അഞ്ചുദിവസത്തേക്ക്‌ പൊലീസ്‌ കസ്റ്റഡിയില്‍വാങ്ങി. റിമാന്‍ഡിലായിരുന്ന സുനിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നു ആവശ്യപ്പെട്ട്‌ പൊലീസ്‌ കോടതിയെ സമീപിച്ചിരുന്നു. കേസില്‍ അറസ്റ്റിലായപ്പോല്‍ സുനിലിനെ എട്ടുദിവസം കസ്‌റ്റഡിയില്‍ കിട്ടിയിരുന്നുവെങ്കിലും ഗൂഢാലോചന സംബന്ധിച്ച സൂചനയൊന്നും അന്നു ലഭിച്ചിരുന്നില്ല. ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ നിരത്തിയാണ്‌ പൊലീസ്‌ ചോദ്യം ചെയ്യുക. കഴിഞ്ഞദിവസം കോടതി വരാന്തയില്‍ വന്‍ സ്രാവുകള്‍ക്കൊപ്പമാണ്‌ താന്‍ നീന്തുന്നതെന്നു സുനില്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞിരുന്നു. എന്നാല്‍ ബുധനാഴ്‌ച പ്രതികരണം ഞാന്‍ ചൂണ്ടയിലാണെന്നാണ്‌ എന്നായിരുന്നു. കാക്കനാട്‌ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിലാണ്‌ സുനിലിനെ ബുധനാഴ്‌ച ഹാജരാക്കിയത്‌. ദിലീപിന്റെ മാനേജര്‍ അപ്പുണിയെ ജയിലില്‍നിന്നു ഫോണില്‍വിളിച്ചു ഭീഷണിപ്പെടുത്തിയതിനു സുനിലിനെതിരെ കേസ്‌ എടുത്തിരുന്നു. സെല്ലിനുള്ളില്‍ സുനില്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌.