Breaking News

Trending right now:
Description
 
Jul 06, 2017

കൊച്ചിയില്‍ ഞായറാഴ്‌ച ബ്രീസ്‌ സ്‌പോര്‍ട്‌സിന്റെ ഷോറും ഉദ്‌ഘാടനം ചെയ്യും

image കൊച്ചി ഇടപ്പള്ളി പത്തടിപ്പാലം മെട്രോ സ്‌റ്റേഷനു സമീപം ബ്രീസ്‌ സ്‌പോര്‍ട്‌സിന്റെ അതിവിപുലമായ ഷോറൂം തുറക്കുന്നു. ഇല്ലിക്കല്‍ എസ്റ്റേറ്റിലെ ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഷോറൂം ഞായറാഴ്‌ച 11മണിക്ക്‌ ഉദ്‌ഘാടനം ചെയ്യും. സ്‌പോര്‍ട്‌സ്‌ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. സൈക്കിളിംഗിലും ഫിറ്റ്‌നെസിലും താല്‍പര്യമുള്ള എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്ക്‌ ഉപകാരപ്രദമായ ഫയര്‍ഫോക്‌സ്‌ ബൈക്ക്‌ സ്‌റ്റേഷനും ഷോറൂമിന്റെ പ്രത്യേകതയാണ്‌. അഡിഡാസ്‌, നൈക്ക്‌, പ്യൂമ, സ്‌പീഡോ, എംആര്‍എഫ്‌, ന്യൂ ബാലന്‍സ്‌, നിവിയ, വിവാ ഫ്‌റ്റ്‌നസ്‌, സ്‌പീഡോ, വില്‍സണ്‍ തുടങ്ങിയ ബ്രാന്റുകളുടെ വിപുലമായ ശ്രേണിയും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. ബാഡ്‌മിന്റണ്‍, ടെന്നീസ്‌ പ്ലെയറുകള്‍ക്കായി ഒരുക്കിയിട്ടുള്ള യോനെക്‌സ്‌ സ്‌റ്റുഡിയോയും പ്രയോജനകരമായിരിക്കും. കസ്റ്റമേഴ്‌സിന്റെ താല്‍പര്യമനുസരിച്ചുള്ള ട്രോഫികളും മെഡലുകളും ഷോറൂമില്‍ ലഭ്യമാണ്‌. ക്ലബുകള്‍, സ്‌കൂളുകള്‍, കോളജകുള്‍ എന്നിവയ്‌ക്കുവേണ്ട എല്ലാവിധ മികച്ച സ്‌പോര്‍ട്‌സ്‌ ഉപകരണങ്ങളും സൈക്കിളുകളും ഫിറ്റ്‌നസ്‌ ഉപകരണങ്ങളും വില്‍പ്പനയ്‌ക്ക്‌ ഒരുക്കിയിട്ടുണ്ട്‌. ഏറ്റവും മികച്ച ഉത്‌പന്നങ്ങള്‍ ന്യായമായ വിലയ്‌ക്ക്‌ ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാകുന്നരീതിയിലാണ്‌ ബ്രീസ്‌ സ്‌പോര്‍ട്‌സ്‌ ഷോറൂമില്‍ ഒരുക്കിയിരിക്കുന്നതെന്നു മുന്‍ ബാഡ്‌മിന്റന്‍ കളിക്കാരന്‍കൂടിയായ ഇജാസ്‌ പി.ഇസ്‌മയില്‍ അറിയിച്ചു.