Breaking News

Trending right now:
Description
 
Jul 05, 2017

ആലപ്പുഴ പട്ടണത്തില്‍ വിവിധ വികസനം പത്തുമാസത്തിനകം: മുന്‍സിപ്പല്‍ ചെയര്‍മാന്‍

image ആലപ്പുഴ പട്ടണത്തിലെ ജനങ്ങളുടെ ജീവിതം കൂടുതല്‍ ലഘൂകരിക്കുന്നതിനാവശ്യമായ വികസ ഏര്‍പ്പാടുകള്‍ സമയബന്ധിതമായി പത്തുമാസത്തിനുള്ളില്‍ നടപ്പിലാക്കുമെന്നു മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ്‌ ജോസഫ്‌ ഉറപ്പുനല്‍കി. തത്തംപള്ളി റെഡിസന്റ്‌സ്‌ അസോസിയേഷന്‍ (ടിആര്‍എ) സംഘടിപ്പിച്ച 'ഒത്തൊരുമയിലൂടെ നാട്ടുനന്മ' എന്ന പേരിലുള്ള ചര്‍ച്ചാ വേദിയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. തത്തംപള്ളി വാര്‍ഡ്‌ കൗണ്‍സിലര്‍കൂടിയാണ്‌ ചെയര്‍മാന്‍. പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ അധ്യക്ഷതവഹിച്ചു. വിനോദ്‌ അലക്‌സാണ്ടര്‍, ആന്റണി ജോസഫ്‌, ബെന്‍സി പോള്‍, കെ.ജെ.ജോര്‍ജ്‌, ടിജോ വര്‍ഗീസ്‌, ടോമി വര്‍ഗീസ്‌, റോയി ആ്‌ന്റണി, പി.ഇ.ജോസഫ്‌, എം.വി.സ്‌കറിയ, വി.എസ്‌.ബേബി, സിസ്റ്റര്‍ ലില്ലി, ലിറ്റി ബെന്നി എന്നിവര്‍ ചര്‍ച്ചായോഗത്തില്‍ പങ്കെടുത്തു. അസോസിയേഷന്‍ കഴിഞ്ഞ ഏഴുവര്‍ഷമായി ആവര്‍ത്തിക്കുന്നതാണ്‌ മിക്ക ആവശ്യങ്ങളും. മുന്‍സിപ്പാലിറ്റി തലത്തിലുള്ള ജനങ്ങലുടെ പൊതു ആവശ്യങ്ങളും ആവലാതികളും അവതരിപ്പിക്കുകയും സമയബന്ധിതമായി പരിഹാരം തേടാന്‍ ശ്രമിക്കുകയാണ്‌ ടിആര്‍എ ചര്‍ച്ചാവേദികളിലൂടെ ലക്ഷ്യമാക്കുന്നത്‌.