Breaking News

Trending right now:
Description
 
Jul 05, 2017

കെഎസ്‌ആര്‍ടിസി ബസ്‌ കടയില്‍ ഇടിച്ചുകയറി; കഴുത്തില്‍ കമ്പികൊണ്ട്‌ യാത്രക്കാരി മരിച്ചു

image തളിപ്പറമ്പ്‌ - ആലക്കോട്‌ റോഡില്‍ ടാഗോര്‍ വിദ്യാനികേതന്‌ സമീപം കെഎസ്‌ആര്‍ടിസി ബസ്‌ കടയിലേക്ക്‌ ഇടിക്കുകയറിയുണ്ടായ അപകടത്തില്‍ വീട്ടമ്മയ്‌ക്ക്‌ ദാരുണാന്ത്യം. ചെമ്പേരി ഇലവുങ്കല്‍ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മയാണ്‌ (58) മരിച്ചത്‌. ബുധനാഴ്‌ച രാവിലെ ഏഴുമണിയോടെയാണ്‌ അപകടം. കടയുടെ ബോര്‍ഡിന്റെ കമ്പി ത്രേസ്യാമ്മയുടെ കഴുത്തില്‍ തുളച്ചുകയറുകയായിരുന്നു. ബസിന്റെ മുന്‍ഭാഗത്തിരുന്നാണ്‌ ത്രേസ്യാമ്മ യാത്ര ചെയ്‌തിരുന്നത്‌. അമിതവേഗത്തില്‍ എതിരേവന്ന ലോറിയെ ഇടിക്കാതിരിക്കാന്‍ ബസ്‌ വെട്ടിച്ചു നീക്കുന്നതിനിടെയാണ്‌ അപകടം ഉണ്ടായത്‌. ചെമ്പേരി ലൂര്‍ദ്ദ്‌ മാതാ ഫൊറോന ദേവാലയത്തിലെ ശുചീകരണ തൊഴിലാളിയാണ്‌.