Breaking News

Trending right now:
Description
 
Jul 05, 2017

സ്രാവുകള്‍ക്കൊപ്പമാണ്‌ നീന്തുന്നതെന്ന്‌ പള്‍സര്‍; റിമാന്‍ഡ്‌ 18വരെ നീട്ടി

image പ്രമുഖ മലയാളി നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌ത കേസില്‍ മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍സുനി) ഉള്‍പ്പെടെയുള്ള ആറു പ്രതികളുടെ റിമാന്‍ഡ്‌ കാലാവധി അങ്കമാലി ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി 18വരെ നീട്ടി. പുറത്തിറങ്ങിയാല്‍ സുരക്ഷിതനല്ലാത്തതിനാല്‍ തനിക്കു ജാമ്യാപേക്ഷ നല്‍കേണ്ടതില്ലെന്നു സുനില്‍ അഭിഭാഷകനെ അറിയിച്ചിരുന്നു. കസ്റ്റഡിയില്‍ പൊലീസ്‌ മര്‍ദിച്ചുവെന്ന സുനിലിന്റെ പരാതി റിമാന്‍ഡ്‌ കാലാവധി അവസാനിക്കുന്ന ദിവസം കോടതി പരിഗണിക്കും. സുനില്‍കുമാറിനൊപ്പം കൂട്ടുപ്രതികളായ മണികണ്‌ഠന്‍, മാര്‍ട്ടിന്‍, വടിവാള്‍ സലി, വിജീഷ്‌, ചാര്‍ളി, പ്രദീപ്‌ എന്നിവരെയും കോടതിയില്‍ എത്തിയിരുന്നു. സ്രാവുകള്‍ക്കൊപ്പമാണ്‌ നീന്തുന്നതെന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി സുനില്‍കുമാര്‍ വ്യക്തമാക്കുകയും ചെയ്‌തു. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ, പുറത്തുകേള്‍ക്കുന്ന പേരുകളെല്ലാം ശരിയാണോ എന്നുള്ള ചോദ്യത്തിനായിരുന്നു ഇത്തരത്തില്‍ സുനില്‍കുമാര്‍ മറുപടി നല്‍കിയത്‌.