Breaking News

Trending right now:
Description
 
Jul 05, 2017

നഴ്‌സുമാരുടെ സമരം: ആശുപത്രികളില്‍ തടസമുണ്ടാകരുതെന്ന്‌ കോടതി

image നഴ്‌സുമാരുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ തളിപ്പറമ്പ്‌ ലൂര്‍ദ്ദ്‌, കണ്ണൂര്‍ കൊയിലി, കണ്ണൂര്‍ ധനലക്ഷ്‌മി ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും മാര്‍ഗതടസമുണ്ടാക്കുന്നില്ലെന്നു പൊലീസ്‌ ഉറപ്പാക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. ആശുപത്രി അധികൃതര്‍ സമര്‍പ്പിച്ച പൊലീസ്‌ സംരക്ഷണ ഹര്‍ജികളിലാണ്‌ കോടതിയുടെ നിര്‍ദേശം. മിനിമം വേതനം ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുന്നേറുന്നതിന്‌ ഉത്തരവ്‌ തടസമല്ലെന്നും കോടതി വ്യക്തമാക്കി. അതേസയമം സമരം ചെയ്യുന്ന നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ പ്രതിനിധികള്‍ സര്‍ക്കാരിന്‌ കൈമാറി. ഈമാസം 10ന്‌ നടക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ നഴ്‌സുമാരുടെ ആവശ്യങ്ങളെക്കുറിച്ച്‌ ചര്‍ച്ചയുണ്ടാകും. യോഗത്തില്‍ മാനേജ്‌മെന്റ്‌ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്‌. 21,000 രൂപ അടിസ്ഥാന ശമ്പളമായി ലഭിക്കണമെന്നാണ്‌ നഴ്‌സുമാരുടെ പ്രധാന ആവശ്യം. സര്‍ക്കാരിനെ ആവശ്യങ്ങള്‍ അറിയിച്ചതിനാല്‍ എട്ടാംതീയതി നടത്താനിരുന്ന അനിശ്ചിതകാല സമരം ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ മാറ്റിവച്ചു.