Breaking News

Trending right now:
Description
 
Jul 04, 2017

11ന്‌ പെട്രോള്‍ പമ്പ്‌ സമരം, 15ന്‌ സ്വകാര്യ ബസ്‌ പണിമുടക്ക്‌

image പെട്രോളിന്റെ ദൈനംദിന വിലമാറ്റത്തില്‍ പ്രതിഷേധിച്ച്‌ പെട്രോളിയം ഡീലേഴ്‌സ്‌ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന ശാഖയുടെ നേതൃത്വത്തില്‍ സമരരംഗത്ത്‌ വരാന്‍ തീരുമാനിച്ചു. പത്തിന്‌ അര്‍ധരാത്രി മുതല്‍ 11ന്‌ അര്‍ധരാത്രിവരെ സംസ്ഥാനത്തെയും മാഹിയിലെയും പമ്പുകള്‍ അടച്ചിടും. അന്ന്‌ ഐഒസി സ്റ്റേറ്റ്‌ കോ ഓര്‍ഡിനേഷന്‍ ഓഫിസിനു മുമ്പില്‍ ധര്‍ണ നടത്തും. ഒമ്പത്‌, 10 തിയതികളില്‍ പമ്പുകളില്‍ സ്റ്റോക്ക്‌ എടുക്കില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. പെട്രോള്‍ പമ്പുകളുടെ പണിമുടക്കിനു പിന്നാലെ 15ന്‌ സംസ്ഥാനത്ത്‌ സ്വകാര്യ ബസുകളും പണിമുടക്കും. ചാര്‍ജ്‌ വര്‍ധനയുള്‍പ്പെടെ അടിയന്തരാവശ്യങ്ങള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ സമരം. ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഫെഡറേഷന്‍ യോഗമാണ്‌ സമര പ്രഖ്യാപനം നടത്തിയത്‌.