Breaking News

Trending right now:
Description
 
Jul 04, 2017

കെഎസ്‌ യു പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ്‌ ആക്രമണം

image സ്വാശ്രയ മെഡിക്കല്‍ ഫീസ്‌ വര്‍ധന പിന്‍വലിക്കണമെന്നു ആവശ്യപ്പെട്ട്‌ മന്ത്രി കെ.കെ.ശൈലജയുടെ ഔദ്യോഗിക വസതിയിലേക്ക്‌ കെഎസ്‌ യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനു നേര്‍ക്ക്‌ പൊലീസ്‌ ലാത്തിച്ചാര്‍ജ്‌ നടത്തി. ലാത്തിച്ചാര്‍ജില്‍ വനിതാ പ്രവര്‍ത്തകയടക്കം പത്തിലേറെ കെഎസ്‌ യു പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. പൊലീസിന്റെ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച്‌ കെഎസ്‌ യു സംസ്ഥാനമാകെ ഇന്നു വിദ്യാഭ്യാസബന്ദ്‌ നടത്തുകയാണ്‌. തിങ്കളാഴ്‌ചയാണ്‌ മന്ത്രിയുടെ വസതിയിലേക്ക്‌ കെഎസ്‌ യു മാര്‍ച്ച്‌ നടത്തിയത്‌. മന്ത്രിവസതിയിലേക്കു തള്ളിക്കയറാന്‍ കെഎസ്‌ യു പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ്‌ സംഘര്‍ഷത്തിനുകാരണമായത്‌. പൊലീസ്‌ തീര്‍ത്ത ബാരിക്കേഡിനു മുകളിലേക്കു കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗമുണ്ടായി. തുടര്‍ന്ന്‌ കല്ലുകളും കൊടികെട്ടിയ കമ്പുകളും പൊലീസിനു നേര്‍ക്ക്‌ എറിഞ്ഞ്‌ വിദ്യാര്‍ഥികള്‍ പ്രതിരോധിച്ചു. ജലപീരങ്കിപ്രയോഗം പലപ്രാവശ്യം ഉണ്ടായിട്ടും പ്രവര്‍ത്തകര്‍ പിന്മാറാന്‍ തയാറായില്ല. തുടര്‍ന്നാണ്‌ ലാത്തിച്ചാര്‍ജ്‌ നടന്നത്‌. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ്‌ അഭിജിത്ത്‌ ഉള്‍പ്പെടെ ഇരുപതോളം പേരെ അറസ്റ്റു ചെയ്‌തു ജാമ്യത്തില്‍ വിട്ടയച്ചു.