Breaking News

Trending right now:
Description
 
Sep 26, 2012

റദ്ദാക്കിയ ഗള്‍ഫ്‌ സര്‍വീസുകള്‍ പുനസ്ഥാപിക്കുമെന്ന്‌ എയര്‍ ഇന്ത്യ

image ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ സര്‍വീസുകളടക്കം റദ്ദാക്കിയ മുഴുവന്‍ ഗള്‍ഫ്‌ സര്‍വീസുകളും ഞായറാഴ്‌ചയ്‌ക്കുള്ളില്‍ പൂര്‍ണമായും പുനസ്ഥാപിക്കുമെന്ന്‌ വ്യോമയാനവകുപ്പ്‌. ഹജ്ജ്‌ തീര്‍ഥാടകര്‍ക്കുവേണ്ടി സ്വകാര്യവിമാനങ്ങള്‍ വാടകയ്‌ക്കെയുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഹജ്ജ്‌ തീര്‍ഥാടകര്‍ക്കുവേണ്ടി സര്‍വീസുകള്‍ നടത്തുന്നതിനാല്‍ കേരളത്തില്‍നിന്നു ഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനങ്ങള്‍ റദ്ദാക്കിയിരുന്നത്‌ യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു.

കോഴിക്കോട്‌-ദമാം, കോഴിക്കോട്‌-കൊച്ചി-കുവൈറ്റ്‌, തിരുവനന്തപുരം-ഷാര്‍ജ, തിരുവനന്തപുരം-ദുബായ്‌, തിരുവനന്തപുരം-ദോഹ-ബഹ്‌റിന്‍ എന്നീ സര്‍വീസുകളാണ്‌ റദ്ദാക്കിയിരുന്നത്‌. ഈ സര്‍വീസുകളൊക്കെയും ഈമാസം അവസാനം പുനസ്ഥാപിക്കും. ഈ വിമാനങ്ങളില്‍ 29-നു ശേഷം പോകുന്നതിന്‌ ടിക്കറ്റ്‌ എടുത്തിട്ടുള്ളവര്‍ നിശ്ചിത സമയത്ത്‌ അതത്‌ വിമാനത്താവളത്തില്‍ എത്തണമെന്നു അധികൃതര്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരും സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാരും എംപിമാരും പ്രവാസി മലയാളികള്‍ക്ക്‌ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കേന്ദ്രവ്യോമയാന മന്ത്രി അജിത്‌ സിംഗിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.