Breaking News

Trending right now:
Description
 
Jul 03, 2017

യുവനടിക്കെതിരെ അതിക്രമം: അറസ്റ്റുണ്ടാകുമെന്നു ഡിജിപി

image കൊച്ചിയില്‍ യുവനടിയെ കാറില്‍തട്ടിക്കൊണ്ടുപോയി അതിക്രമം കാട്ടിയ കേസില്‍ അറസ്‌റ്റുണ്ടാകുമെന്ന ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ വ്യക്തമാക്കി. മുഖ്യപ്രതി സുനില്‍കുമാറിന്റെ (പള്‍സര്‍സുനി) മൊഴിമാറ്റങ്ങളാണ്‌ കേസില്‍ വഴിത്തിരിവുണ്ടാക്കിയത്‌. കേസ്‌ അന്വേഷണം നേരായ ദിശയിലാണ്‌ നടക്കുന്നതെന്നും അന്വേഷണം എത്രദിവസം നീളുമെന്ന്‌ ആര്‍ക്കും പറയാനാവില്ലെന്നും ഡിജിപി പറഞ്ഞു. അറസ്റ്റ്‌ അനിവാര്യമായ ഘട്ടത്തിലേ ഉണ്ടാകൂ. ഇക്കാര്യം അന്വേഷണസംഘം തീരുമാനിക്കും. തിരുവനന്തപുരത്ത്‌ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗത്തിനുശേഷമാണ്‌ ഡിജിപി ഇതുസംബന്ധിച്ച്‌ പ്രതികരിച്ചത്‌. കേസില്‍ ഗൂഢാലോചനയുണ്ടോ എന്നതു സംബന്ധിച്ചുള്ള ചോദ്യത്തിനു ഡിജിപി വ്യക്തമായ മറുപടി നല്‍കിയില്ല. സുനില്‍കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം നടന്‍ ദിലീപ്‌, സഹായി അപ്പുണ്ണി, സംവിധായകന്‍ നാദീര്‍ഷ എന്നിവരെ ചോദ്യം ചെയ്‌തിരുന്നു. നടി കാവ്യാമാധവന്റെ വസ്‌ത്രവ്യാപാര സ്ഥാപനത്തിലും പരിശോധന നടത്തി. പൊലീസ്‌ അന്വേഷണം ഊര്‍ജിതമാക്കിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൃത്യമായ ഏകോപനമുണ്ടെന്നും ഡിജിപി വ്യക്തമാക്കി.