Breaking News

Trending right now:
Description
 
Jul 02, 2017

ട്രെയിനില്‍ പിതാവ്‌ മറന്ന നാലുവയസുകാരി 135 കിലോമീറ്റര്‍ ഒറ്റയ്‌ക്കു യാത്രചെയ്‌തു

image മദ്യലഹരിയലില്‍ പിതാവ്‌ ട്രെയിനില്‍ നാലുവയസുകാരിയെ തനിച്ചാക്കി ഇറങ്ങി. കുട്ടി 135 കിലോമീറ്റര്‍ തനിച്ചുയാത്ര ചെയ്‌തു. റയില്‍വേ സംരക്ഷണസേന ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ മാതാപിതാക്കളെ കണ്ടെത്തി കുട്ടിയെ അവര്‍ക്കൊപ്പം പറഞ്ഞുവിട്ടു. കഴിഞ്ഞദിവസമാണ്‌ ഷാലിമാര്‍-നാഗര്‍കോവില്‍ ഗുരുദേവ്‌ എക്‌സ്‌പ്രസില്‍ നാടകീയ രംഗങ്ങള്‍ ഉണ്ടായത്‌. സേലം സ്വദേശി മകളെയുംകൂട്ടി പാലക്കാട്ടേക്കു പോകുന്നതിനാണ്‌ ട്രെയിനില്‍ കയറിയത്‌. വടക്കാഞ്ചേരിയിലുള്ള ഭാര്യവീട്ടിലേക്ക്‌ പോവുകയായിരുന്നു. സ്ലീപ്പര്‍ കംപാര്‍ട്ടുമെന്റില്‍ കയറിയപ്പോള്‍തന്നെ ഇയാള്‍ മദ്യപാനം തുടങ്ങി. മകള്‍ ഒപ്പമുണ്ടെന്നറിയാതെ മദ്യലഹരിയില്‍ ഉറങ്ങുകയും ചെയ്‌തു. ട്രെയിന്‍ തൃശൂരില്‍ എത്തിയപ്പോള്‍ ഉറക്കമുണര്‍ന്ന ഇയാള്‍ ട്രെയിനില്‍നിന്നു ഇറങ്ങിപ്പോയി. മദ്യലഹരിയിലായതിനാല്‍ മകള്‍ ഒപ്പമുണ്ടെന്നകാര്യം ഇയാള്‍ മറന്നിരുന്നു. ട്രെയിനില്‍ തനിച്ചയാകുട്ടി ഒറ്റയ്‌ക്കു കോട്ടയംവരെയെത്തി. ഇതിനിടെ കുട്ടി കരയുന്നത്‌ കണ്ട്‌ യാത്രക്കാര്‍ ടിടിഇയെ അറിയിച്ചിരുന്നു. ട്രെയിന്‍ കോട്ടയത്ത്‌ എത്തിയപ്പോള്‍ ടിടിഇ കുട്ടിയെ റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്‌ കൈമാറി. റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്‌ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ മാതാപിതാക്കളെ കണ്ടെത്തി കുട്ടിയെ അവര്‍ക്കൊപ്പം പറഞ്ഞുവിട്ടു. പിതാവിന്‌ ശക്തമായ താക്കീതും നല്‍കി.