Breaking News

Trending right now:
Description
 
Jul 01, 2017

കപ്പല്‍ ഇടിച്ചു മത്സ്യബന്ധന ബോട്ട്‌ തകര്‍ന്ന്‌ മരണം: ക്യാപ്‌റ്റനടക്കം മൂന്നുപേര്‍ അറസ്റ്റില്‍

image കൊച്ചിയില്‍ പുറംകടലില്‍ ചരക്കുകപ്പല്‍ ആംബര്‍ എല്‍ ഇടിച്ചു മത്സ്യബന്ധനബോട്ട്‌ തകര്‍ന്ന്‌ രണ്ടുപേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്‌ത സംഭവത്തില്‍ കപ്പലിന്റെ ക്യാപ്‌റ്റന്‍ ഗ്രീക്ക്‌ വംശജന്‍ ജോര്‍ജ്‌ നാകിസ്‌ ലോണീസ, സെക്കന്‍ഡ്‌ ഓഫിസര്‍ ഗ്യാലനോസ്‌ അക്വാനിയോസ്‌, സീമെന്‍ മ്യാന്‍മര്‍ സ്വദേശി നിവാനോ എന്നിവരെ കോസ്‌റ്റല്‍ പൊലീസ്‌ അറസ്റ്റു ചെയ്‌തു. പനാമ റജിസ്‌ട്രേഷനുള്ള കപ്പല്‍ കഴിഞ്ഞ 11നാണ്‌ അപകടമുണ്ടാക്കിയത്‌. അപകടത്തെ തുടര്‍ന്ന്‌ നിയമനടപടികള്‍ നേരിട്ട്‌ പുറംകടലില്‍ നങ്കൂരമിട്ടിരുന്ന കപ്പലില്‍നിന്ന്‌ ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രാത്രി പത്തരയോടെ പോര്‍ട്ട്‌ ട്രസ്‌റ്റിനു സമീപമുള്ള എമിഗേഷന്‍ ഓഫിസില്‍ ഇവരെ എത്തിച്ചു ചോദ്യം ചെയ്യലിനു വിധേയരാക്കി. അപകടമുണ്ടാക്കിയ കപ്പല്‍ പിടിച്ചെടുക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി വേണമെന്നും ആവശ്യപ്പെട്ട്‌ ബോട്ടിലെ തൊഴിലാളികളും ബോട്ടോ ഓണേഴ്‌സ്‌ അസോസിയേഷനും ഹൈക്കോടതിയെ സമീപിച്ചിരുന്നു.കാണാതായ ആളെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.