Breaking News

Trending right now:
Description
 
Jul 01, 2017

സംസ്ഥാന പൊലീസ്‌ മേധാവിയായി ബെഹ്‌റ അധികാരമേറ്റു

image സംസ്ഥാന പൊലീസ്‌ മേധാവിയായി ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ വീണ്ടും ചുമതലയേറ്റു. 55 ദിവസത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ അദ്ദേഹം പദവിയില്‍ തിരിച്ചെത്തുന്നത്‌. പൊലീസ്‌ ആസ്ഥാനത്ത്‌ പരേഡില്‍ സല്യൂട്ട്‌ സ്വീകരിച്ചശേഷമാണ്‌ സ്ഥാനമൊഴിഞ്ഞ ഡിജിപി ടി.പി.സെന്‍കുമാറില്‍നിന്നു ബെഹ്‌റ ചുമതലയേറ്റത്‌. തുടര്‍ന്ന്‌ ഓഫിസിലെത്തിയ ബെഹ്‌റ രേഖകളില്‍ ഒപ്പുവച്ചു അധികാരമേറ്റു. ബെഹ്‌റയെ സംസ്ഥാന പൊലീസ്‌ മേധാവിയായി വീണ്ടും നിയമിക്കാന്‍ മന്ത്രിസഭായോഗം കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു. സര്‍വീസിലെ സീനിയറായ ജേക്കബ്‌ തോമസിനെ മറികടന്നാണ്‌ ബെഹ്‌റ പൊലീസ്‌ മേധാവിയാകുന്നത്‌. വിജിലന്‍സ്‌ ഡയറക്ടറുടെ അധിക ചുമതലയും തല്‍ക്കാലം ബെഹ്‌റ വഹിക്കും. ഈ സര്‍്‌ക്കാര്‍ അധികാരമേറ്റയുടന്‍ സെന്‍കുമാറിനെ പൊലീസ്‌ മേധാവിസ്ഥാനത്തുനിന്നു മാറ്റി ബെഹ്‌റയെ നിയമിച്ചിരുന്നു. പിന്നീട്‌ നിയമ പോരാട്ടത്തിനൊടുവിലാണ്‌ സെന്‍കുമാര്‍ തിരികെയെത്തിയത്‌. വെള്ളിയാഴ്‌ച സെന്‍കുമാര്‍ വിരമിച്ചതിനെ തുടര്‍ന്നാണ്‌ ബെഹ്‌റ പൊലീസ്‌ മേധാവിയായത്‌.