Breaking News

Trending right now:
Description
 
Jul 01, 2017

യുവനടി ആക്രമിക്കപ്പെട്ട കേസ്‌: കാവ്യമാധവന്റെ സ്ഥാപനത്തില്‍ റെയ്‌ഡ്‌

image യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്‌ നടി കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള വസ്‌ത്രവ്യാപാര സ്ഥാപനത്തില്‍ പൊലീസ്‌ റെയ്‌ഡ്‌. മാവേലിപുരത്തെ ഓണ്‍ലൈന്‍ വസ്‌ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയുടെ ഓഫിസിലായിരുന്നു പരിശോധന. നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സിഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ്‌ പരിശോധന നടത്തിയത്‌. വെള്ളിയാഴ്‌ച രാവിലെ 11നു തുടങ്ങിയ പരിശോധന രണ്ടുമണിക്കൂര്‍ നീണ്ടുനിന്നു. നടിയെ ആക്രമിച്ച സംഭവത്തിന്റെ പേരില്‍ നടന്‍ ദിലീപിനെ ബ്ലാക്‌മെയില്‍ ചെയ്‌തു ജയിലില്‍നിന്നു പ്രതി സുനില്‍കുമാര്‍ എഴുതി കത്തില്‍ പറയുന്ന കാക്കനാട്ടെ ഷോപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ്‌ കാവ്യമാധവന്റെ സ്ഥാപനത്തില്‍ പരിശോധന നടത്തിയത്‌. കുറ്റകൃത്യത്തിനു ശേഷം കാക്കനാട്ടെ സ്ഥാപനത്തില്‍ എത്തിയതായി രണ്ടിടത്തു കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌. നടിയെ ആക്രമിച്ചതിന്റെ പിറ്റേന്ന്‌ ഒളിവില്‍ പോകുംമുമ്പാണ്‌ സ്ഥാപനത്തില്‍ എത്തിയതെന്നുള്‍പ്പെടെയുള്ള വിശദമായി സുനില്‍ മൊഴിനല്‍കിയിരുന്നു.