Breaking News

Trending right now:
Description
 
Jun 30, 2017

ശബരീനാഥ്‌ എംഎല്‍എയും ദിവ്യ എസ്‌.അയ്യരും വിവാഹിതരായി

image അരുവിക്കര എംഎല്‍എ ശബരീനാഥും തിരുവനന്തപുരം സബ്‌ കലക്ടര്‍ ദിവ്യ എസ്‌ അയ്യരും വിവാഹിതരായി. തക്കല ശ്രീകുമാരസ്വാമി ക്ഷേത്രത്തില്‍ വെള്ളിയാഴ്‌ച രാവിലെനടന്ന ചടങ്ങിലാണ്‌ ശബരീനാഥ്‌ ദിവ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്‌. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിനു സാക്ഷികളായി ഉണ്ടായിരുന്നുളളൂ. വൈകുന്നേരം നാലുമുതല്‍ നാലാഞ്ചിറ ഗിരീദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്‌. ഇതില്‍ പങ്കെടുക്കാത്തവര്‍ക്ക്‌ ജൂലൈ രണ്ടിന്‌ ആര്യനാട്‌ വി.കെ.ഓഡിറ്റോറിയത്തിലും സല്‍്‌ക്കാരം ഒരുക്കിയിട്ടുണ്ട്‌. ഏറെ നാളായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. മുന്‍മന്ത്രിയും സ്‌പീക്കറുമായിരുന്ന അന്തരിച്ച ജി.കാര്‍ത്തികേയന്റെ മകനാണ്‌ ശബരീനാഥ്‌. കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്നാണ്‌ ശബരീനാഥ്‌ രാഷ്ട്രീയത്തില്‍ എത്തുന്നത്‌. അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ശബരീനാഥ്‌ പിന്നീട്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിച്ചു.