Breaking News

Trending right now:
Description
 
Jun 29, 2017

വിവാദത്തിനിടെ അമ്മയുടെ ജനറല്‍ബോഡിയോഗം; മഞ്‌ജുവാര്യര്‍ പങ്കെടുക്കില്ല

image യുവനടിയെ തട്ടിക്കൊണ്ടു പോയി അതിക്രമം കാട്ടിയ സംഭവത്തില്‍ വിവാദം കത്തിനില്‍ക്കെ ഇന്നു ചേരുന്ന താരസംഘടന അമ്മയുടെ ജനറല്‍ ബോഡിയോഗത്തില്‍ നടി മഞ്‌ജുവാര്യര്‍ പങ്കെടുക്കില്ല. ഷൂട്ടിങ്‌ തിരക്കുകള്‍ കാരണം യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി മഞ്‌ജുവാര്യര്‍ ഭാരവാഹികള്‍ക്കു കത്തുനല്‍കിയിട്ടുണ്ട്‌. മറ്റുപ്രമുഖ താരങ്ങളും യോഗത്തില്‍നിന്നു വിട്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ്‌ സൂചന. ബുധനാഴ്‌ച ചേര്‍ന്ന അമ്മയുടെ എക്‌സിക്യുട്ടീവ്‌ യോഗത്തില്‍ രണ്ടുവനിതാ പ്രതിനിധികളില്‍ ഒരാള്‍ പങ്കെടുത്തില്ല. രമ്യാനമ്പീശനാണ്‌ വിട്ടുനിന്നത്‌. മുകേഷ്‌, പൃഥ്വിരാജ്‌ എന്നീ താരങ്ങളും പങ്കെടുത്തില്ല. സംഘടനയുടെ ട്രഷര്‍ കൂടിയായ ദിലീപിന്റെ അസാന്നിധ്യത്തിലായിരുന്നു എക്‌സിക്യൂട്ടീവ്‌ യോഗം. നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ദിലീപിന്റെ മൊഴിയെടുക്കുന്ന സമയത്തായിരുന്നു സംഘനടയുടെ എക്‌സിക്യൂട്ടീവ്‌ യോഗം ചേര്‍ന്നത്‌. നടി ആക്രമിക്കപ്പെട്ടതും ദിലീപിന്റെ മൊഴിയെടുക്കലും യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്‌തു. അമ്മയുടെ പ്രസിഡന്റ്‌ ഇന്നസെന്റ്‌, ജനറല്‍ സെക്രട്ടറി മമ്മൂട്ടി, വൈസ്‌ പ്രസിഡന്റ്‌ മോഹന്‍ലാല്‍, കെ.ബി.ഗണേഷ്‌കുമാര്‍, സെക്രട്ടറി ഇടവേള ബാബു, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ പങ്കെടുത്തു.