Breaking News

Trending right now:
Description
 
Jun 29, 2017

നടിക്കെതിരായ പരാമര്‍ശം തെറ്റാണെന്ന്‌ പി.കെ.ശ്രീമതി

image ആക്രമിക്കപ്പെട്ട മലയാളത്തിലെ യുവനടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അവാര്‍ഡ്‌ കരസ്ഥമാക്കിയ നടന്‍ ഉള്‍പ്പെടെ പരാമര്‍ശം നടത്തിയത്‌ തെറ്റുതന്നെയാണെന്നു പി.കെ.ശ്രീമതി എംപി. കണ്ണൂരിലെ ഒരു പൊതുപരിപാടിക്കിടെയാണ്‌ ശ്രീമതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്‌. കുറ്റം ആരോപിക്കപ്പെട്ടവര്‍ ഭയപ്പെടുന്നത്‌ എന്തിനാണ്‌. അത്‌ ചെയ്‌തിട്ടില്ലെന്നു തെളിയിക്കുകയാണ്‌ വേണ്ടത്‌. നടിയെ മോശമായി ചിത്രീകരിക്കുകയല്ല ചെയ്യേണ്ടതെന്നു ശ്രീമതി വ്യക്തമാക്കി. നടിയെ ആക്രമിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇരയോടൊപ്പമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രതികരിച്ചു. അന്വേഷണം നല്ല രീതിയിലാണ്‌ പുരോഗമിക്കുന്നത്‌. സര്‍ക്കാരിനുമേല്‍ ഇതുസംബന്ധിച്ചു യാതൊരു സമ്മര്‍ദ്ദവുമില്ല. ഇരയ്‌ക്ക്‌ അപമാനമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.