Breaking News

Trending right now:
Description
 
Jun 28, 2017

ഐഎപിസി രാജ്യാന്തര മാധ്യമ സമ്മേളനം ഫിലാഡല്‍ഫിയില്‍

image ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ ഇന്‍ഡോ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) നാലാമത്‌ രാജ്യാന്തര മാധ്യമസമ്മേളനം ഒക്ടോബര്‍ ആറു മുതല്‍ ഒന്‍പതുവരെ ഫിലാഡല്‍ഫിയില്‍ നടക്കുമെന്ന്‌ ചെയര്‍മാന്‍ ഡോ.ബാബു സ്‌റ്റീഫനും പ്രസിഡന്റ്‌ പ്രഫ.ഇന്ദ്രജിത്ത്‌ എസ്‌. സലൂജയും അറിയിച്ചു. ഫിലാഡല്‍ഫിയിലെ റാഡിസന്‍ ഹോട്ടലിലാണ്‌ സമ്മേളനം. സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളിലുള്ള പ്രശസ്‌ത മാധ്യമപ്രവര്‍ത്തകര്‍ സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും നയിക്കും. നോര്‍ത്ത്‌ അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍പരമായ മികവ്‌ വര്‍ധിപ്പിക്കുന്നതിന്‌ ഉതകുന്ന പദ്ധതികളാണ്‌ ഐപിസി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്‌. അമേരിക്കയിലും കാനഡയിലും ഓസ്‌ട്രേലിയയിലും ഗള്‍ഫിലുമുള്ള മാധ്യമരംഗത്തെ പ്രമുഖര്‍ ഐഎപിസിയുമായി സഹകരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നതെന്നു സ്ഥാപക ചെയര്‍മാനും ഡയറക്ടറുമായ ജിന്‍സ്‌മോന്‍ പി.സക്കറിയ അറിയിച്ചു. എക്‌സിക്യുട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ കോരസണ്‍ വര്‍ഗീസ്‌, വൈസ്‌ പ്രസിഡന്റുമാരായ ജയിംസ്‌ കുരീക്കാട്ടില്‍, മിനി നായര്‍, അനില്‍മാത്യു, ത്രേസ്യാമ്മ നാടാവള്ളിയില്‍, ജനറല്‍ സെക്രട്ടറി ഈപ്പന്‍ജോര്‍ജ്‌, സെക്രട്ടറിമാരായ തമ്പാനൂര്‍ മോഹനന്‍, അരുണ്‍ഹരി, ഫിലിപ്പ്‌ മാരേറ്റ്‌, ലിജോ ജോണ്‍, ട്രഷറര്‍ ബിജു ചാക്കോ, ജോയിന്റ്‌ ട്രഷറര്‍ സജിതോമസ്‌, പിആര്‍എ ജിനു ആന്‍ മാത്യു, എക്‌സ ഓഫീഷോ പര്‍വീണ്‍ ചോപ്ര, നാഷനല്‍ കോ ഓര്‍ഡിനേറ്റര്‍ രൂപ്‌സി നരൂള എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സിക്യുട്ടീവ്‌ കമ്മിറ്റിയും ഡയറക്ടര്‍ബോര്‍ഡ്‌ ചെയര്‍മാന്‍ ഡോ.ബാബു സ്‌റ്റീഫന്‍, വൈസ്‌ ചെയര്‍പേഴ്‌സണ്‍ വിനീത നായര്‍, ബോര്‍ഡ്‌ അംഗങ്ങളായ ജിന്‍സ്‌മോന്‍ പി.സക്കറിയ, അജയ്‌ ഘോഷ്‌, സുനില്‍ കുഴമ്പാല, പോള്‍ ഡി.പനയ്‌ക്കല്‍, ജോര്‍ജ്‌ കൊട്ടാരത്തില്‍, ഡോ.മാത്യു ജോയിസ്‌, ഡോ.പി.വി.ബൈജു, സിറിയക്ക്‌ സ്‌കറിയ, ജോജി കാവനാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഡയറക്ടര്‍ബോര്‍ഡും സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.