Breaking News

Trending right now:
Description
 
Jun 28, 2017

കരസേനയില്‍ നഴ്‌സുമാര്‍ക്ക്‌ അവസരം

image മിലിട്ടറി നഴ്‌സിങ്‌ സര്‍വീസില്‍ ഷോര്‍ട്ട്‌ സര്‍വീസ്‌ കമ്മിഷന്‍ഡ്‌ ഓഫിസര്‍ തസ്‌തികയിലേക്ക്‌ നഴ്‌സിങ്‌ ബിരുദമുള്ള വനിതകള്‍ക്ക്‌ അപേക്ഷിക്കാം. യോഗ്യത-എംഎസ്‌ സി നഴ്‌സിങ്‌/ബിഎസ്‌ സി നഴ്‌സിങ്‌/ പോസ്‌റ്റ്‌ ബേസിക്‌ ബിഎസ്‌ സി നഴ്‌സിങ്‌. സ്‌റ്റേറ്റ്‌ നഴ്‌സിങ്‌ കൗണ്‍സിലില്‍ നിന്നു നഴ്‌സ്‌ ആന്‍ഡ്‌ മിഡ്‌ വൈഫ്‌ റജിസ്‌ട്രേഷന്‍ നേടിയവരായിരിക്കണം അപേക്ഷകര്‍. 1982 ജൂലൈ 10നും 1996 ജൂലൈ 11നും മധ്യേ ജനിച്ചവരായിരിക്കണം. മിലിട്ടറി മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ശാരീരിക ക്ഷമത നിര്‍ബന്ധമാണ്‌. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക്‌ ഓഗസ്‌റ്റില്‍ എഴുത്തുപരീക്ഷ ഉണ്ടായിരിക്കും. ഓഗസ്‌റ്റ്‌/സെപ്‌റ്റംബറില്‍ ഇന്റര്‍വ്യൂവും വൈദ്യപരിശോധനയും ഉണ്ടാകും. ജൂലൈ 11നു മുമ്പാണ്‌ അപേക്ഷിക്കേണ്ടത്‌. www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ്‌ വഴി ഓണ്‍ലൈനിലാണ്‌ അപേക്ഷിക്കേണ്ടത്‌.