Breaking News

Trending right now:
Description
 
Jun 28, 2017

ഫാ.മാര്‍ട്ടിന്റെ പോസ്‌റ്റുമോര്‍ട്ടം മാറ്റി; മൃതദേഹം നാട്ടില്‍ എത്തിക്കുന്നത്‌ വൈകും

image സ്‌കോട്‌ലന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആലപ്പുഴ പുളിങ്കുന്ന്‌ സ്വദേശി ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറയുടെ പോസ്‌റ്റുമാര്‍ട്ടം മാറ്റിവച്ചു. ചൊവ്വാഴ്‌ച നടത്തുമെന്നു നേരത്തെ അറിയിച്ചെങ്കിലും നടന്നില്ല. പൊലീസിന്റെ അന്വേഷണ നടപടി പൂര്‍ത്തിയാക്കാന്‍ വൈകുന്നതാണ്‌ പോസ്‌റ്റുമോര്‍ട്ടം വൈകുന്നത്‌ തടസമാക്കിയത്‌. ഇന്നു മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനു വിട്ടുനല്‍കുമെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. പോസ്‌റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടി വൈകുന്നത്‌ മൃതദേഹം നാട്ടില്‍ എത്തിക്കുന്നത്‌ വൈകാന്‍ ഇടയാക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടികളും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സ്വീകരിച്ചുവരുകയാണെന്നു കേന്ദ്രവ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിന്‌ ഗ്രേറ്റ്‌ ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ സ്രാമ്പിക്കല്‍ എഡിന്‍ബറോ അതിരൂപതാധ്യക്ഷന്‍ ഡോ.ലിയോ വില്യമുമായി കൂടിക്കാഴ്‌ച നടത്തി. ഫാ.മാര്‍ട്ടിന്റെ അനുസ്‌മരണാര്‍ഥം നാളെ വൈകുന്നേരം 5.30ന്‌ എഡിന്‍ബറോ സെന്റ്‌ കാതറിന്‍ പള്ളിയില്‍ മാര്‍.സോഫ്‌ സ്രാമ്പിക്കല്‍ കുര്‍ബാന അര്‍പ്പിക്കും. സ്‌കോട്‌ലന്‍ഡിലുള്ള എല്ലാ മലയാളി വൈദികരും വിശ്വാസികളും പങ്കെടുക്കും.