Breaking News

Trending right now:
Description
 
Jun 27, 2017

വൈക്കത്ത്‌ കൂട്ട ആത്മഹത്യാശ്രമം: കുടുംബത്തിലെ നാലാമനും മരിച്ചു

image വൈക്കത്തെ വീടിനുള്ളില്‍ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയ നാലംഗ കുടുംബത്തിലെ അവശേഷിച്ചയാളും മരണത്തിനു കീഴടങ്ങി. പതിനൊന്നുകാരനാണ്‌ ഇന്നു രാവിലെ കോട്ടയം മെഡിക്കല്‍കോളജ്‌ കുട്ടികളുടെ ആശുപത്രിയില്‍ മരിച്ചത്‌. ശ്രീഹരിയുടെ പിതാവ്‌ തലയാഴം കൊതവറ ചില്ലക്കല്‍ സുരേഷ്‌ (45), ഭാര്യ സോജ (38), ശ്രീഹരിയുടെ ജ്യേഷ്‌ഠന്‍ സൂരജ്‌ എന്നിവര്‍ ഇന്നലെ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ മരിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ ഇവരുടെ വീട്ടില്‍നിന്നു കൂട്ടനിലവിളി കേട്ട്‌ സമീപവാസികള്‍ ഓടിയെത്തിയപ്പോഴാണ്‌ പൊള്ളലേറ്റ വിവരം അറിയുന്നത്‌. വീടിനുള്ളില്‍നിന്ന്‌ പുക ഉയരുകയും ജനാലച്ചില്ലുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്‌തിരുന്നു. അടച്ചുപൂട്ടിയിരുന്ന വീടിന്റെ വാതില്‍ നാട്ടുകാര്‍ തകര്‍ത്ത്‌ അകത്തു കടന്നാണ്‌ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയ നാലംഗ കുടുംബത്തെ ആശുപത്രിയില്‍ എത്തിച്ചത്‌. വീടിനുള്ളില്‍നിന്നു പെട്രോള്‍ സൂക്ഷിച്ച പാത്രം പൊലീസ്‌ കണ്ടെടുത്തു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന്‌ സുരേഷ്‌ ഏറെ ബുദ്ധിമുട്ടിലായിരുന്നുവെന്നു നാട്ടുകാര്‍ പൊലീസിനു മൊഴിനല്‍കി.