Jun 27, 2017
നടിയെ ആക്രമിച്ച സംഭവം: നിരപരാധിത്വം തെളിയിക്കാന്‍ തയാറാണെന്ന് ദിലീപ്
യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി അതിക്രമം കാണിച്ച കേസില്‍ നിരപരാധിത്വം
തെളിയിക്കാന്‍ ഏതു പരിശോധനയ്ക്കും തയാറാമെന്നു ചലച്ചിത്രനടന്‍ ദിലീപിന്റെ
ഫേസ്ബുക്ക് പോസ്റ്റ്. ബ്രെയിന്‍ മാപ്പിങ്ങും നുണപരിശോധനയുമടക്കം
എന്തിനും തയാറാണ്. ഇത് മറ്റാരെയും കുറ്റവാളിയാക്കാനല്ലെന്നും തന്റെ
നിരപരാധിത്വം തെളിയിക്കാന്‍ മാത്രമാണെന്നും ദിലീപ് പറയുന്നു. ജീവിതത്തില്‍
ഇന്നേവരെ എല്ലാവര്ക്കും നല്ലതുവരണമെന്നു മാത്രമേ ചിന്തിച്ചിട്ടുള്ളൂ. ഒരു
കേസിന്റെ പേരില്‍ കഴിഞ്ഞ കുറേനാളായി എന്ന തേജോവധം ചെയ്യാനുള്ള ശ്രമം
നടക്കുകയാണ്. സിനിമാരംഗത്തുതന്നെ എന്നെ ഇല്ലായ്മ ചെയ്യാനാണ് ചിലരുടെ
ലക്ഷ്യമെന്നും ദിലീപ് ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് ആക്ഷേപം
ഉയര്‍ന്നപ്പോള്‍ പിന്തുണ നല്കിയ സലിംകുമാറിനും അജു വര്‍ഗീസിനും
നന്ദിപറഞ്ഞുകോണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.