Breaking News

Trending right now:
Description
 
Jun 26, 2017

ദിലീപിനെതിരേ ഭീഷണി; പള്‍സര്‍സുനി ജയിലില്‍നിന്നു ഫോണില്‍വളിച്ചു

image ഓടുന്ന വാഹനത്തില്‍ നടിയെ അപമാനിക്കുകയും പടങ്ങള്‍ ചിത്രീകരിക്കുകയും ചെയ്‌ത കേസുമായി ബന്ധപ്പെട്ട്‌ നടന്‍ ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്‌ത്‌ പണം തട്ടുന്നതിനായി ഫോണില്‍ വിളിച്ചത്‌ കേസിലെ മുഖ്യപ്രതി പള്‍സര്‍സുനിയാണെന്നു പൊലീസ്‌ സ്ഥിരീകരിച്ചു. കാക്കനാട്‌ ജയിലില്‍ പള്‍സര്‍സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്‌ണുവിന്റേതെന്നപേരിലുള്ള സംഭാഷണം പുറത്തായതോടെ നടന്ന അന്വേഷണമാണ്‌ ഇത്തരമൊരു സ്ഥിരീകരണത്തിലെത്തിയത്‌. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ വിഷ്‌ണു വിളിച്ചതിന്റെ ശബ്ദരേഖയെന്ന പേരില്‍ റെക്കോര്‍ഡ്‌ ചെയ്‌ത സംഭാഷണമാണ്‌ പുറത്തുവന്നത്‌. എന്നാല്‍ ഫോണ്‍വിളിക്കുപിന്നില്‍ പള്‍സര്‍സുനിയാണെന്നും ജയിലില്‍നിന്നാണ്‌ സുനി അപ്പുണ്ണിയെ വിളിച്ചതെന്നുമാണ്‌ വെളിപ്പെടുത്തല്‍. ജയിലില്‍നിന്നാണ്‌ വിളിക്കുന്നതെന്നു സംഭാഷണില്‍ സുനില്‍ സൂചിപ്പിച്ചിരുന്നു. ദിലീപിനായി എഴുതിയ കത്ത്‌ വായിക്കണമെന്നും സംഭാഷണമധ്യേ അപ്പുണ്ണിയോട്‌ ആവശ്യപ്പെടുന്നുണ്ട്‌. സംഭാഷണത്തില്‍ അപ്പുണ്ണി രൂക്ഷമായിട്ടാണ്‌ പ്രതികരിക്കുന്നത്‌. ജയിലില്‍കഴിയുന്നയാള്‍ പുറത്തുള്ള ഒരാളെ ഫോണില്‍വിളിച്ചു ഭീഷണിപ്പെടുത്തണമെങ്കില്‍ അയാള്‍ക്ക്‌ ജയിലില്‍ പൂര്‍ണസ്വാതന്ത്രമാണുള്ളതെന്നാണ്‌ പുതിയ വെളിപ്പെടുത്തല്‍ നല്‍കുന്ന സൂചന.