Breaking News

Trending right now:
Description
 
Jun 25, 2017

ശബരിമലയില്‍ സ്വര്‍ണ്ണക്കൊടിമര പ്രതിഷ്‌ഠ ഇന്ന്‌

image ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ പുതിയതായി നിര്‍മ്മിച്ച സ്വര്‍ണ്ണക്കൊടിമരത്തിന്റെ പ്രതിഷ്‌ഠ ഇന്നു നടക്കും. ഉച്ചയ്‌ക്കു 11.50നും 1.40നും മധ്യേയുള്ള കന്നിരാശി മുഹൂര്‍ത്താണ്‌ ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്‌. പ്രതിഷ്‌ഠയുടെ മുന്നോടിയായി താന്ത്രിക കര്‍മ്മങ്ങളിലൂടെയും പൂജകളിലൂടെയും കൊടിമരത്തില്‍ ചൈതന്യം നിറച്ചു. ക്ഷേത്രത്തിലുണ്ടായിരുന്ന കൊടിമരത്തിനു ചൈതന്യക്ഷയം സംഭവിച്ചതായി 2014 ജൂണില്‍നടന്ന അഷ്ടമംഗല ദേവപ്രശ്‌നത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ്‌ പുതിയ കൊടിമരം പ്രതിഷ്‌ഠിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ തീരുമാനിച്ചത്‌. തന്ത്രി കണ്‌ഠര്‌ രാജീവരുടെ കാര്‍മികത്വത്തിലാണ്‌ പ്രതിഷ്‌ഠാ ചടങ്ങുകള്‍. ആകെ 3.20 കോടി രൂപയാണ്‌ ചിലവ്‌. 9.161 കിലോഗ്രാം സ്വര്‍ണമാണ്‌ ഇതിനായി ഉപയോഗിച്ചത്‌. കോന്നി വനമേഖലയില്‍നിന്നു ലഭിച്ച തേക്കുമരം നിലംതൊടാതെ മുറിച്ചെടുത്ത്‌ പമ്പയിലെത്തിക്കുകയും ആറുമാസത്തേക്ക്‌ ഇത്‌ എണ്ണത്തോണിയില്‍ നിക്ഷേപിച്ചചിരുന്നു. ആചാരാനുഷ്‌ഠാനങ്ങളോടെ തേക്കുമരം എണ്ണത്തോണിയില്‍നിന്നെടുത്ത്‌ സന്നിധാനത്തെത്തിച്ചു. ദിവസങ്ങള്‍ നീണ്ടുനിന്ന ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയാണ്‌ പ്രതിഷ്‌ഠന നടത്തുന്നത്‌.