Breaking News

Trending right now:
Description
 
Jun 24, 2017

ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവക പെരുന്നാള്‍ ജൂലൈ 8, 9 തീയതികളില്‍

image ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ കാവല്‍ പിതാവും ഇന്ത്യയുടെ അപ്പസ്‌തോലനുമായ വിശുദ്ധ തോമാശ്ലീഹായുടെ ദുഖ്‌റോനയും അനുസ്‌മരണ പ്രഭാഷണവും ജൂലൈ എട്ട്‌, ഒമ്പത്‌ തീയതികളില്‍ നടത്തും. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അഹമ്മദാബാദ്‌ ഭദ്രാസനാധിപനും കുന്നംകുളം ഭദ്രാസനത്തിന്റെ സഹായമെത്രാപ്പോലീത്തയുമായ ഡോ.ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക്‌ മുഖ്യകാര്‍മികത്വംവഹിക്കും. ചിക്കാഗോയിലെ സഹോദരീ സഭകളുടെ ഇടയന്മാര്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക്‌ സഹകാര്‍മികത്വംവഹിക്കും. ജൂലൈ രണ്ടിന്‌ വിശുദ്ധകുര്‍ബാനയെ തുടര്‍ന്ന്‌ വികാരി ഫാ.ഹാം ജോസഫ്‌, ഡീക്കന്‍ ജോര്‍ജ്‌ പൂവത്തൂര്‍ എന്നിവര്‍ചേര്‍ന്ന്‌ കൊടിയേറ്റുന്നതോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു തുടക്കംകുറിക്കും.

ജൂലൈ ഏഴിന്‌ വൈകിട്ട്‌ 6.30ന്‌ സന്ധ്യാനമസ്‌കാരവും തുടര്‍ന്ന്‌ വചനശുശ്രൂഷയും നടക്കും. എട്ടിന്‌ രാവിലെ 11 മുതല്‍ രാത്രി ഒമ്പതുവരെ ഇടവകപെരുന്നാളിനോടനുബന്ധിച്ച്‌ ഹാര്‍വെസ്‌റ്റ്‌ ഫെസ്റ്റിവലും ഭക്ഷ്യ കലാമേളയും ഉണ്ടായിരിക്കും. 6.30ന്‌ സന്ധ്യാനമസ്‌കാരം, പ്രസംഗം, പ്രദക്ഷിണം, ധൂപപ്രാര്‍ഥന എന്നിവ നടക്കും. ഒമ്പതിന്‌ രാവിലെ 8.30ന്‌ പ്രഭാതനമസ്‌കാരം, വിശുദ്ധകുര്‍ബാന, റാസ, നേര്‍ച്ചവിളമ്പ്‌ എ്‌ന്നിവയോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും. ചിക്കാഗോ ചെണ്ട ക്ലബിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേള റാസയ്‌ക്ക്‌ കൊഴുപ്പേകും. മാര്‍ത്തോമ്മാശ്ലീഹാ പകര്‍ന്നുതന്ന ക്രിസ്‌തീയ വിശ്വാസത്തിന്‌ സാക്ഷ്യംവഹിക്കാനും വിശുദ്ധ പിതാവിന്റെ മധ്യസ്ഥം തേടുവാനും പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനും ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി വികാരി ഫാ.ഹാം ജോസഫ്‌, ട്രസ്റ്റി ഷാജന്‍ വര്‍ഗീസ്‌, സെക്രട്ടറി കോശി ജോര്‍ജ്‌ എന്നിവര്‍ അറിയിച്ചു. ഫാ.ഹാം ജോസഫ്‌- (708) 8567490, കോശി ജോര്‍ജ്‌ - (224) 4898166, ഷാജന്‍ വര്‍ഗീസ്‌ - (847) 9978253