Jun 24, 2017
പള്‍സര്‍സുനിയുമായി ബന്ധപ്പെട്ടവര്‍ 1.5 കോടിരൂപ ആവശ്യപ്പെട്ട്് ഭീഷണിപ്പെടുത്തിയെന്ന് ദിലീപ്
യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി അതിക്രമം കാണിച്ചു ദൃശ്യങ്ങള്‍
പകര്‍ത്തിയ സംഘത്തിലെ പ്രധാനപ്രതി പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ടവര്‍ 1.5
കോടിരൂപ ആവശ്യപ്പെട്ട്് ഭീഷണിപ്പെടുത്തിയെന്ന് നടന് ദിലീപ്. ദിലീപും
സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും ഇതുസംബന്ധച്ച് ഡിജിപിക്ക് പരാതി
നല്കി. പള്‍സര്‍സുനിയുടെ സുഹൃത്ത് വിഷ്ണുവെന്ന് പരിചയപ്പെടുത്തിയ
ആളാണ് ഫോണില്‍വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഒന്നരക്കോടി രൂപ
നല്‍കണമെന്നു ഇയാള്‍ ആവശ്യപ്പെട്ടുവത്രേ. പൊലീസ് ചോദ്യം ചെയ്യുമ്പോള്‍
ദിലീപിന്റെ പേരുപറയുമെന്നും അങ്ങനെ ചെയ്താല്‍ പണം നല്‍കാമെന്നു വാഗ്ദാനം
ചെയ്തിട്ടുണ്ടെന്നും വിളിച്ചയാള്‍ വെളിപ്പെടുത്തിയതായി ഇവര്‍ പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരുപറയാന്‍ പലകോണുകളില്‍നിന്നു
തങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടെന്നും ഫോണ്‍ ചെയ്തയാള്‍
പറഞ്ഞതായി പരാതിയില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ സാധൂകരിക്കുന്ന
ഫോണ്‍സംഭാഷണത്തിന്റെ ശബ്ദരേഖയടക്കമുള്ള തെളിവുകളാണ് ദിലീപ് ഡിജിപിക്ക്
കൈമാറിയിട്ടുള്ളത്.