Jun 24, 2017
തട്ടിക്കൊണ്ടുപോയി അതിക്രമം കാട്ടിയ കേസില്‍ യുവനടിയുടെ മൊഴി വീണ്ടുമെടുത്തു
യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി അതിക്രമണം കാണിച്ചു ദൃശ്യങ്ങള്‍
പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ പരാതിക്കാരിയായ നടിയുടെ മൊഴി പൊലീസ്
വീണ്ടും രേഖപ്പെടുത്തി. കേസില്‍ ഇതുവരെ അറസ്റ്റിലായവരെ കൂടാതെ
കൂഢാലോചനയില് ചിലര്‍ക്കുകൂടി പങ്കാളിത്തമുണ്ടെന്നു ലഭിച്ച വിവരങ്ങളുടെ
അടിസ്ഥാനത്തിലാണ് എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ വീണ്ടും
മൊഴിയെടുത്തത്. ഫെബ്രുവരി 17നു രാത്രി തട്ടിക്കൊണ്ടുപോയി അതിക്രമം
കാട്ടിയതിനു പിന്നില്‍ ക്വട്ടേഷന്‍ സാധ്യതയുണ്ടെന്നു അന്നുതന്നെ നടി
മൊഴിനല്‍കിയിരുന്നു. ഇന്നലെ നടത്തിയ മൊഴിയെടുപ്പിലും
ഇക്കാര്യങ്ങള്‍തന്നെയാണ് നടി വെളിപ്പെടുത്തിയത്. പിടിയിലായ മുഖ്യപ്രതി
പള്സര്സുനിയടക്കമുള്ളവര് ഇപ്പോഴും റിമാന്‍ഡിലാണ്. മാസങ്ങള്‍
കഴിഞ്ഞിട്ടും ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ പ്രതികള്‍ പലരും
സഹതടവുകാരോട് മനസു തുറന്നതാണ് കുറ്റപത്രം സമര്‍പ്പിച്ച കേസ് വീണ്ടും
സജീവമായത്. പള്‍സര്‍സുനി മറ്റൊരു കേസില്‍ റിമാന്‍ഡിലായിരുന്ന സഹതടവുകാരന്
ചാലക്കുടി സ്വദേശിയോട് നടിയെ അക്രമിക്കാന്‍ പ്രേരിപ്പിച്ചവരുടെ
വിശദാംശങ്ങളാണ് വെളിപ്പെടുത്തിയത്. പുതിയ സൂചനകള്‍ പ്രകാരം ചലച്ചിത്ര
മേഖലയിലെ പ്രമുഖര്‍വരെ പ്രതിസ്ഥാനത്ത് എത്താന്‍ സാധ്യതയുള്ളതിനാല്‍
ശക്തമായ തെളിവുകള്‍ ലഭിച്ചശേഷമേ കൂടുതല്‍ നടപടിയിലേക്കു
നീങ്ങുകയുള്ളൂവെന്നാണ് പൊലീസ് നല്കുന്ന സൂചന.