Breaking News

Trending right now:
Description
 
Jun 23, 2017

സ്‌മാര്‍ട്ട്‌ സിറ്റിയില്‍ തിരുവനന്തപുരം ഒന്നാമത്‌

image കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാംഘട്ട്‌ സ്‌മാര്‍ട്ട്‌ സിറ്റി പട്ടികയില്‍ തിരുവനന്തപുരം ഒന്നാമതെത്തി. 30 നഗരങ്ങളുടെ പട്ടികയാണ്‌ പ്രഖ്യാപിച്ചത്‌. സ്‌മാര്‍ട്ട്‌ സിറ്റി മിഷന്റെ ഭാഗമായി 90 നഗരങ്ങളെയാണ്‌ കേന്ദ്രസര്‍ക്കാര്‍ വികസിപ്പിക്കുന്നത്‌. റായ്‌പാരാണ്‌ രണ്ടാംസ്ഥാനത്ത്‌ എത്തിയിരിക്കുന്നത്‌. മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ഒരുക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കേന്ദ്രം നല്‍കുന്ന 500 കോടിയുള്‍പ്പെടെ 1000 കോടിയുടെ നിക്ഷേപമാണ്‌ സ്‌മാര്‍ട്ട്‌ സിറ്റി പദവി ലഭിച്ചതോടെ തിരുവനന്തപുരത്തിന്‌ ലഭിക്കുക. 45 നഗരങ്ങളാണ്‌ സ്‌മാര്‍ട്ട്‌ സിറ്റി പദവിക്കുവേണ്ടി മത്സരിച്ചത്‌.