Breaking News

Trending right now:
Description
 
Jan 22, 2013

ഖത്തറില്‍ ജോലി വാഗ്‌ദാനം, 3 പേര്‍ ഇന്ന്‌ തിരികെയെത്തും; 3 പേര്‍ക്ക്‌ ചെക്ക്‌ കിട്ടി

image
ഖത്തറില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ കബളിപ്പക്കപ്പെട്ടവരില്‍ മൂന്നുപേര്‍ക്ക്‌ പണം തിരികെ നല്‌കാമെന്ന ഉറപ്പില്‍ ഏജന്‍സി ചെക്ക്‌ നല്‌കി. ഇരുപത്തിനാല്‌ നഴ്‌സുമാരാണ്‌ മികച്ച ജോലി മോഹിച്ച്‌ ഖത്തറിലെത്തി കബളിപ്പിക്കപ്പെട്ടത്‌.

തട്ടിപ്പില്‍ കുരുങ്ങിയ നഴ്‌സുമാരുടെ കഥ ഗ്ലോബല്‍ മലയാളമാണ്‌ പുറത്തു കൊണ്ടുവന്നത്‌. മലയാളി നഴ്‌സുമാരുടെ യാതന കണ്ടറിഞ്ഞ യുഎന്‍പിഎയുടെ ഗള്‍ഫ്‌ കോര്‍ഡിനേറ്റര്‍ നൗഫല്‍ പുളിങ്ങവും യുഎന്‍എ സംസ്ഥാനകമ്മിറ്റിയും ഈ വിഷയത്തില്‍ ശക്തമായ നിലപാട്‌ സ്വീകരിച്ചു. എല്ലാവര്‍ക്കും ജോലി വാങ്ങിക്കൊടുക്കാമെന്ന്‌ ഉറപ്പു നല്‌കിയതിനെ തുടര്‍ന്ന്‌ സംഘടന ഇതുവരെ കാത്തിരിക്കുകയായിരുന്നു.

 
നാളെ മൂന്ന്‌ പേര്‍ കൂടി മടങ്ങിയെത്തും. വീസ കാലാവധി കഴിയുന്നതോടെ ഈയാഴ്‌ച തന്നെ എല്ലാവര്‍ക്കും നാടുവിടേണ്ടി വരും. ഏജന്‍സി ജോലി കണ്ടെത്തി കൊടുത്ത നാലുപേര്‍ക്ക്‌ ലഭിച്ചതാകട്ടെ ടൈല്‍ വര്‍ക്കറുടെ പേരിലുള്ള വീസയാണെന്ന്‌ പറയുന്നു. ഇവരില്‍ മൂന്നു പേര്‍ ബിഎസ്‌എസി നഴ്‌സുമാരാണ്‌. ഏജന്‍സി ഇതിനു മുമ്പും ഇത്തരം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നാണ്‌ വഞ്ചനയ്‌ക്കിരയായ നഴ്‌സുമാര്‍ പറയുന്നത്‌

 
ഏജന്‍സി നല്‌കിയ ചെക്ക്‌ യുഎന്‍എ ലീഡര്‍മാര്‍ സൂക്ഷിച്ചിരിക്കുകയാണ്‌. വ്യാഴാഴ്‌ച പണം നല്‌കുമ്പോള്‍ ചെക്ക്‌ മടക്കി നല്‌കണമെന്നാണ്‌ വ്യവസ്ഥ. യുഎന്‍എ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട്‌ പോകുവാന്‍ തീരുമാനിച്ചതോടെയാണ്‌ ഏജന്‍സി സ്വന്തം ചെക്ക്‌ നല്‌കാന്‍ തയാറായതെന്ന്‌ യുഎന്‍എ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു.
 
കഴിഞ്ഞ ജനുവരി ആറിന്‌ വീസ കാലാവധി തീര്‍ന്ന അഞ്ച്‌ നഴ്‌സുമാര്‍ക്ക്‌ രാജ്യം വിടേണ്ടിവന്നു. ഇതിനെ തുടര്‍ന്ന്‌ യുഎന്‍എയെ സമീപിച്ച മൂന്നു പേരുടെ പ്രശ്‌നം ഏറ്റെടുക്കുകയും ചെയ്‌തു. അതില്‍ മടങ്ങിയെത്തിയ അഞ്ചു നഴ്‌സുമാരില്‍ മൂന്നു നഴ്‌സുമാര്‍ക്ക്‌ മാത്രമാണ്‌ ഏജന്‍സി സ്വന്തം ചെക്ക്‌ നല്‌കിയത്‌.
 ഒരാള്‍ക്ക്‌ നല്‌കിയ ചെക്ക്‌ പ്രവീണ്‍ എന്നൊരാളുടെ പേരിലുള്ളതാണ്‌. മറ്റൊരാള്‍ക്ക്‌ നല്‌കിയ ചെക്ക്‌ മൂന്നുമാസം കഴിഞ്ഞേ മാറുവാന്‍ കഴിയുകയുള്ളു. 1,75,000 രൂപ കൈപ്പറ്റിയതിനു ശേഷം വിസിറ്റിംഗ്‌ വീസയിലാണ്‌ നഴ്‌സുമാരെ ഖത്തറില്‍ എത്തിച്ചത്‌.

 
കൊച്ചിയിലെ അല്‍ റാഫി ഇന്റര്‍നാഷണല്‍ ഏജന്‍സിയായിരുന്നു ഇവര്‍ക്ക്‌ വിസിറ്റിംഗ്‌ വിസ നല്‌കിയത്‌.

http://www.globalmalayalam.com/news.php?nid=2215#.UP7Q8ydtijc