Breaking News

Trending right now:
Description
 
Jun 23, 2017

കള്ളനോട്ട്‌ നിര്‍മാണം: ബിജെപി നേതാവ്‌ അറസ്റ്റില്‍

image തൃശൂര്‍ കയ്‌പമംഗലത്ത്‌ കള്ളനോട്ട്‌ നിര്‍മ്മിച്ച ബിജെപി നേതാവ്‌ രാകേഷിനെ (32) പൊലീസ്‌ അറസ്റ്റു ചെയ്‌തു. യുവമോര്‍ച്ച ശ്രീനാരായണപുരം കിഴക്കന്‍മേഖല പ്രസിഡന്റാണ്‌. 1.37 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ട്‌ അച്ചടിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്‌. ഇരുനില വീടിന്റെ മുകളിലെ നിലയിലെ മുറിയിലായിരുന്നു കള്ളനോട്ടുനിര്‍മാണം. ഇവിടെ നിന്നു ലാപ്‌ടോപ്പും സ്‌കാനറും ആധുനിക രീതിയിലുള്ള കളര്‍ പ്രിന്ററും പൊലീസ്‌ കണ്ടെടുത്തു. പിടിച്ചെടുത്ത നോട്ടുകലില്‍ 2000, 500 രൂപയുടെ നോട്ടുകളാണ്‌ ഏറെയും. തൃശൂര്‍ ജില്ലയില്‍ വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ കുബേര റെയ്‌ഡാണ്‌ കള്ളനോട്ട്‌ കണ്ടെത്താന്‍ സഹായിച്ചത്‌. കംപ്യൂട്ടര്‍ വിദഗ്‌ധനായ രാകേഷ്‌ ഏതാനും മാസങ്ങളായി കള്ളനോട്ട്‌ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നതായാണ്‌ പൊലീസിന്‌ ലഭിച്ച രഹസ്യവിവരം ഇതേതുടര്‍ന്നായിരുന്നു റെയ്‌ഡ്‌. രാകേഷ്‌ പണം പലിശയ്‌ക്കു നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ഈടായി സ്വീകരിച്ചിരുന്ന ചെക്കുകള്‍, മുദ്രപത്രങ്ങള്‍ തുടങ്ങിയ രേഖകളും പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. കള്ളനോട്ടു കേസുമായി അറസ്‌റ്റിലായ രാകേഷിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി ബിജെപി പ്രസ്‌താവന ഇറക്കി.