Breaking News

Trending right now:
Description
 
Jun 22, 2017

കോണ്‍ഗ്രസിന്റെ ജനകീയ മെട്രോ യാത്രയെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു

image കോണ്‍ഗ്രസ്‌ നേതാവ്‌ ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം നടത്തിയ മെട്രോയാത്രയെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു. കെഎംആര്‍എല്ലാണ്‌ അന്വേഷിക്കുന്നത്‌. ജനകീയയാത്രയില്‍ ഗുരുതരമായ പിഴവുകളാണ്‌ ഉണ്ടായിരിക്കുന്നതെന്നാണ്‌ പ്രാഥമിക കണ്ടെത്തല്‍. സുരക്ഷാ പരിശോധന ഒഴിവാക്കിയ പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്കും ട്രെയിനിലേക്കും ഇരച്ചുകയറുകയായിരുന്നു. ആലുവയില്‍നിന്നു ടിക്കറ്റെടുത്തവരില്‍ പലരും പാലാരിവട്ടത്തേക്കുപോയി. ഉമ്മന്‍ചാണ്ടി തങ്ങള്‍ കയറിയ ട്രെയിനില്‍ ഇല്ലെന്നു മനസിലാക്കിയ പ്രവര്‍ത്തകര്‍ പാലാരിവട്ടത്തിനു മുമ്പായി പല സ്റ്റേഷനുകളിലും ഇറങ്ങിയത്‌ മെട്രോയാത്രാ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു കണ്ടെത്തിയിട്ടുണ്ട്‌. പരിധിയില്‍ കൂടുതല്‍ ആളുകള്‍ മെട്രോയില്‍ കയറുകയും ചെയ്‌തു. കനത്ത തിരക്കുകാരണം മെട്രോ സ്‌റ്റേഷനിലെ എസ്‌കലേറ്ററിനും ട്രെയിനുള്ളിലെ സംവിധാനങ്ങള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നാണ്‌ കെഎംആര്‍എല്‍ നല്‍കുന്ന സൂചന.