Breaking News

Trending right now:
Description
 
Jun 22, 2017

പാലങ്ങള്‍ പുതുക്കിപണിയുമ്പോള്‍ കൂടുതല്‍ സൗകര്യപ്രദമാക്കണമെന്നു ടിആര്‍എ

image ആലപ്പുഴ പട്ടണത്തിലെ പാലങ്ങള്‍ പുതുക്കി പണിയുമ്പോള്‍ വാഹനങ്ങള്‍ക്ക്‌ കയറിയിറങ്ങാന്‍ കൂടുതല്‍ സൗകര്യപ്രദമായ രീതിയിലായിരിക്കണമെന്നു തത്തംപള്ളി റെസിഡന്‍സ്‌ അസോസിയേഷന്‍ (ടിആര്‍എ) ആവശ്യപ്പെട്ടു. ആറു വര്‍ഷമായി കൈവരികള്‍ തകര്‍ന്നുകിടന്ന പടിഞ്ഞാറെ മുപ്പാലം അടുത്തിടെ നന്നാക്കിയപ്പോള്‍ പാലത്തിന്റെ തുടക്കം വിസ്‌തൃതിയിലാക്കി വികസിപ്പിച്ചിരുന്നുവെങ്കില്‍ ഇടുങ്ങിയ റോഡിലൂടെ വളച്ചെടുത്തു വരുന്ന വാഹനങ്ങള്‍ക്ക്‌ പാലത്തിലേക്കു കയറാന്‍ എളുപ്പമായേനെ. പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു അസോസിയേഷന്‍ അധികൃതരോട്‌ ആവശ്യപ്പെട്ടിരുന്നു. ഇവിടെ വഴിവിളക്കുകള്‍ കത്തിക്കാത്തതിനാല്‍ രാത്രി അപകടസാധ്യതയുമേറെയാണ്‌. ബീച്ച്‌, റയില്‍വേസ്റ്റേഷന്‍, പൊലീസ്‌ ജില്ലാ ആസ്ഥാനം എന്നിവിടങ്ങളിലേക്കു വരുന്ന ആയിരക്കണക്കിന്‌ വാഹനങ്ങളാണ്‌ ഈ പാലം ദിവസേന ഉപയോഗിക്കുന്നത്‌. വൈകാതെതന്നെ വാഹനങ്ങള്‍ തട്ടിയും മുട്ടിയും നിര്‍മിച്ചഭാഗം തകരാനും സാധ്യതയേറെയാണ്‌. ആലോചനയില്ലാതെ ഔദ്യോഗികതലത്തില്‍ കാര്യങ്ങള്‍ നീക്കുന്നതിനാലാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌.