Breaking News

Trending right now:
Description
 
Jan 22, 2013

യുവജനങ്ങള്‍ക്കായി സാന്റിനോഗില്‍ ഏകദിന സെമിനാര്‍ ജനുവരി 28 തിങ്കളാഴ്‌ച

റെജി പാറയ്‌ക്കന്‍
image
മെല്‍ബണ്‍: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്ക്‌ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ യുവതീയുവാക്കള്‍ക്കായി വ്യക്തിത്വ വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 28 തിങ്കളാഴ്‌ചയാണ്‌ സെമിനാര്‍. പതിനൊന്നാം ക്ലാസ്‌ മുതലുള്ള ടീനേജുകാര്‍ക്കും ഈ സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്‌.

സാന്റിനോഗിലെ സെന്റ്‌ ജിറാള്‍ഡ്‌ പള്ളിയില്‍ രാവിലെ പത്തുമുതല്‍ വൈകുന്നേരം വരെയാണ്‌ സെമിനാര്‍. ഫാ. ബോബി ഏബ്രഹാം, ഫാ. ടോമി കളത്തൂര്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കുന്നു. എല്ലാ യുവജനങ്ങളേയും സ്വാഗതം ചെയ്യുന്നതായി മെല്‍ബണ്‍ ചാപ്ലൈന്‍ ഫാ. പീറ്റര്‍ കാവുംപുറം അറിയിച്ചു.