Breaking News

Trending right now:
Description
 
Jun 21, 2017

പ്രധാനമന്ത്രിക്കു കൊച്ചിയില്‍ തീവ്രവാദ ഭീഷണി ഉണ്ടായിരുന്നുവെന്ന്‌ ഡിജിപി

image പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കൊച്ചിയില്‍ തീവ്രവാദ ഭീഷണി ഉണ്ടായിരുന്നുവെന്ന്‌ ഡിജിപി ടി.പി.സെന്‍കുമാര്‍ വെളിപ്പെടുത്തി. പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനത്തിനു തലേന്നു ഹൈക്കോടതി ജംക്ഷനില്‍ മുന്നറിയിപ്പില്ലാതെ തടിച്ചുകൂടിയ പുതുവൈപ്പ്‌ സമരക്കാരെ നീക്കം ചെയ്‌തത്‌ ഇക്കാരണത്താലായിരുന്നുവെന്ന്‌ പൊലീസ്‌ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഡിജിപി വ്യക്തമാക്കി. പുതുവൈപ്പ്‌ സമരത്തിനു പിന്നില്‍ തീവ്രവാദ സംഘടനകളുണ്ടായിരുന്നുവെന്നാണ്‌ വിവരം. പ്രധാനമന്ത്രി പിറ്റേന്നു പോകേണ്ട റൂട്ടില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതുകൊണ്ടാണ്‌ പൊലീസ്‌ ശക്തമായ നടപടി സ്വീകരിച്ചത്‌. അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ റിസ്‌കെടുക്കാന്‍ കഴിയില്ലെന്നു ഡിജിപി വ്യക്തമാക്കി.