Breaking News

Trending right now:
Description
 
Jun 21, 2017

കേരളം പനിച്ചൂടില്‍ ; ഇന്നലെയും 11 പേര്‍ മരിച്ചു

image സംസ്ഥാനത്ത്‌ പനിമരണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌. ഇന്നലെയും 11 പേര്‍ മരിച്ചു. തിങ്കളാഴ്‌ച 12 പേര്‍ മരിച്ചതായി ആരോഗ്യവകുപ്പ്‌ വെളിപ്പെടുത്തിയിരുന്നു. കോഴിക്കോട്‌ ജില്ലയില്‍ മൂന്നും തിരുവനന്തപുരം ജില്ലയില്‍ രണ്ടും കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഒരാള്‍ വീതവുമാണ്‌ മരിച്ചത്‌. തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ 86 പേര്‍ക്ക്‌ ഡെങ്കിപ്പനിയും മൂന്നുപേര്‍ക്ക്‌ എലിപ്പനിയും സ്ഥിരീകരിച്ചു. പനിബാധിച്ച്‌ തിരുവനന്തപുരത്ത്‌ 3561 പേരാണ്‌ ചികിത്സതേടിയത്‌. സംസ്ഥാനത്ത്‌ തിങ്കളാഴ്‌ച വിവിധ ആശുപത്രികളില്‍ പനിബാധിച്ച്‌ ചികിത്സതേടിയത്‌. 22, 896 പേരാണ്‌. അതേസമയം, പനിച്ചൂടില്‍ കേരളം തളരുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനം നടത്താതെ സര്‍ക്കാര്‍ നോക്കിയിരിക്കുകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി. ഫേസ്‌ബുക്കിലാണ്‌ ചെന്നിത്തലയുടെ കുറ്റപ്പെടുത്തല്‍. പനി പടര്‍ന്നുപിടിക്കാന്‍ കാരണം ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടക്കത്തിലേ പാളിപ്പോയതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.