Breaking News

Trending right now:
Description
 
Jun 21, 2017

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ്‌ അറസ്റ്റില്‍

image കലൂര്‍-കറുകപ്പള്ളി റോഡില്‍ ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന കലൂരിലെ മെഡിക്കല്‍ ലാബ്‌ ജീവനക്കാരിയെ ഓട്ടോ തടഞ്ഞുനിര്‍ത്തി കഴുത്തിന്‌ മാരകമായ മുറിവേല്‍പ്പിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കോതമംഗലം മലയന്‍കീഴ്‌ പുത്തന്‍പുരയില്‍ ശ്യാമിനെയാണ്‌ (29) അറസ്റ്റു ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. തിങ്കളാഴ്‌ച രാവിലെയായിരുന്നു ബൈക്കിലെത്തിയ ശ്യാം ഓട്ടോ തടഞ്ഞ്‌ ആക്രമണം നടത്തിയത്‌. ഇരുമ്പ്‌ ആയുധം ഉപയോഗച്ചുള്ള ആക്രമണത്തില്‍ യുവതിയുടെ കഴുത്തിന്‌ ആഴത്തില്‍ മുറിവേറ്റു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അപകടഘട്ടം തരണംചെയ്‌തു. പെയിന്റിങ്‌ തൊഴിലാളിയായ ശ്യാമിന്റെ വിവാഹാഭ്യര്‍ഥന യുവതി നിരസിച്ചതാണ്‌ ആക്രമണത്തിനു പിന്നില്‍. ആക്രമണത്തിനുശേഷം ബൈക്കില്‍ രക്ഷപ്പെട്ട ശ്യാം എറണാകുളം കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റേഷനു സമീപം ബൈക്‌്‌ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന്‌ സ്വദേശമായ കോതമംഗലത്തേക്ക്‌ ബസിലാണ്‌ യാത്ര നടത്തിയത്‌. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബൈക്കിന്റെ നമ്പര്‍ തിരിച്ചറിഞ്ഞ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്‌.