Breaking News

Trending right now:
Description
 
Jan 22, 2013

രാഹുല്‍ഗാന്ധിയുടെ നേതൃത്വം രാജ്യത്തിന്റെ സാമൂഹിക- സാമ്പത്തികരംഗത്തെ വളര്‍ച്ചയ്‌ക്ക്‌ സഹായകരം, പത്മജ വേണുഗോപാല്‍

image

പാലക്കാട്‌: രാഹുല്‍ഗാന്ധി കോണ്‍ഗ്രസ്‌ നേതൃത്വത്തിലേയ്‌ക്കു വരുന്നത്‌ രാജ്യത്തിന്റെ സാമൂഹിക- സാമ്പത്തികരംഗത്തെ വളര്‍ച്ചയെ സഹായിക്കുമെന്ന്‌ കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍ പറഞ്ഞു. 


രാഹുല്‍ ഗാന്ധി എഐസിസി വൈസ്‌ പ്രസിഡന്റായതിനെത്തുടര്‍ന്ന്‌ പാലക്കാട്‌ ഡിസിസി ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പത്‌മജ. പാര്‍ട്ടിയില്‍ വനിതകള്‍ക്ക്‌ 30 ശതമാനം സംവരണം നല്‌കുമെന്ന രാഹുലിന്റെ പ്രസ്‌താവനയെ പത്മജ സ്വാഗതംചെയ്‌തു. 

ചടങ്ങില്‍ ഡിസിസി പ്രസിഡന്റ്‌ സി.വി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.പി വി.എസ്‌ വിജയരാഘവന്‍, കെപിസിസി സെക്രട്ടറിമാരായ സി. ചന്ദ്രന്‍, വി.കെ ശ്രീകണ്‌ഠന്‍ എന്നിവരും മറ്റു നേതാക്കളും പങ്കെടുത്തു.